CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 50 Minutes 37 Seconds Ago
Breaking Now

ബ്രിട്ടനില്‍ വിസാ കാലാവധി കഴിഞ്ഞ് തങ്ങിയാല്‍ 'മുഖം നോക്കി' പിടിക്കും! വിസ ഇല്ലാതെ താമസിക്കുന്നവരെയും, ഇമിഗ്രേഷന്‍ കുറ്റവാളികളെയും പൊക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സര്‍വ്വെയിലന്‍സ് വരുന്നു

ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ, സൗത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ സമൂഹങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാകും നിരീക്ഷണം ശക്തമാകുക

യുകെയില്‍ അനധികൃതമായി തങ്ങുന്ന കുടിയേറ്റക്കാരെ കണ്ടെത്തുന്നത് ഒരു കീറാമുട്ടിയായി തുടരുകയാണ്. ഇതിനൊരു പരിഹാരമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജി ഉപയോഗിച്ച് വിസാ കാലാവധി കഴിഞ്ഞ് തങ്ങുന്നവരെയും, അനുവാദമില്ലാതെ രാജ്യത്ത് പ്രവേശിച്ചവരെയും, ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചവരെയും പിടികൂടാന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. 

അനധികൃത കുടിയേറ്റത്തിന് എതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍, പോര്‍ട്ടുകള്‍, ട്രാവല്‍ റൂട്ടുകള്‍, തെരഞ്ഞെടുത്ത പ്രധാന പൊതുപരിപാടികള്‍ എന്നിവിടങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതി ഒരുങ്ങുന്നത്. 

ഇമിഗ്രേഷന്‍ അതോറിറ്റികള്‍ അന്വേഷിക്കുന്ന വ്യക്തികളുടെ വിവരങ്ങളുമായി ഈ ക്യാമറകളില്‍ നിന്നുള്ള ആളുകളുടെ ചിത്രങ്ങള്‍ ഒത്തുനോക്കിയാണ് അനധികൃത താമസക്കാരെ തിരിച്ചറിയുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ, സൗത്ത് ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ സമൂഹങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാകും നിരീക്ഷണം ശക്തമാകുക. 

ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ ചെയ്തതായി സംശയിക്കുന്നവരെയും, വിസാ കാലാവധി കഴിഞ്ഞ് യുകെയില്‍ നിയമവിരുദ്ധമായി തങ്ങുന്നവരെയും ഇതുവഴി കണ്ടെത്താമെന്നാണ് ഹോം ഓഫീസ് കരുതുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിലും വ്യാപകമായി ഉപയോഗിക്കുന്നത് എപ്പോള്‍ മുതലാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.