CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Seconds Ago
Breaking Now

പലിശ നിരക്ക് എത്ര തവണ കൂടുമെന്നാ വിചാരം? ചുരുങ്ങിയത് 3 തവണ പലിശ കൂടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റിന്റെ മുന്നറിയിപ്പ്; മോര്‍ട്ട്‌ഗേജുകള്‍ക്ക് തീപിടിക്കും

3.75 ശതമാനമായിരുന്ന ബേസ് റേറ്റ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 4 ശതമാനമായി ഉയര്‍ത്തിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്

മൂന്ന് വര്‍ഷത്തിനിടെ ആദ്യത്തെ പലിശ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇത് മോര്‍ട്ട്‌ഗേജ് വിപണിക്ക് സാരമായ ആഘാതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇതിനിടയിലാണ് ഈ വര്‍ദ്ധനയില്‍ കാര്യങ്ങള്‍ അവസാനിക്കില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് മുന്നറിയിപ്പുമായി രംഗത്ത് വരുന്നത്. 

മൂന്ന് പലിശ നിരക്ക് വര്‍ദ്ധനവുകള്‍ കൂടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വര്‍ദ്ധനവുകള്‍ ഉണ്ടാകുമെന്ന് സാമ്പത്തിക വിപണികളും പ്രതീക്ഷിക്കുന്നതായി ചീഫ് ഇക്കണോമിസ്റ്റ് ഹൗ പില്‍ സ്ഥിരീകരിച്ചു. 

ഹോം ലോണുകളുടെ പ്രതിമാസ തിരിച്ചടവുകളില്‍ നൂറുകണക്കിന് പൗണ്ട് ഇതിനകം തന്നെ വര്‍ദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ പലിശ വര്‍ദ്ധനവുകള്‍ ഉണ്ടായാല്‍ ബില്ലുകള്‍ക്ക് തീപിടിക്കുമെന്ന് ഉറപ്പാണ്. ട്രാക്കര്‍, വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജിലുള്ളവര്‍ക്ക് പുതിയ വര്‍ദ്ധനയ്ക്ക് പിന്നാലെ തിരിച്ചടവ് വര്‍ദ്ധിച്ചിട്ടുണ്ട്. 

3.75 ശതമാനമായിരുന്ന ബേസ് റേറ്റ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 4 ശതമാനമായി ഉയര്‍ത്തിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് നിരക്ക് കൂട്ടിയത്. അതേസമയം 2022-ലെ സ്ഥിതി ആവര്‍ത്തിക്കില്ലെന്ന് പില്‍ വ്യക്തമാക്കി. റഷ്യയുടെ ഉക്രെയിന്‍ യുദ്ധം മൂലം തുടര്‍ച്ചയായി എട്ട് തവണയാണ് ബാങ്കിന് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടി വന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.