CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 56 Seconds Ago
Breaking Now

സ്റ്റുഡന്റ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ 10 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും, വീഡിയോകളും കൈക്കലാക്കി; എഴുപതോളം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി; വിസ കാലാവധി കഴിഞ്ഞ് പണിയൊപ്പിച്ച 27-കാരന് 30 വര്‍ഷം ജയില്‍

മുംബൈ സ്വദേശിയായ കാസി കെമിക്കല്‍ എഞ്ചിനീയറിംഗ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു.

യുകെയില്‍ എഴുപതോളം പെണ്‍കുട്ടികളെ കുരുക്കിലാക്കി നഗ്നചിത്രങ്ങളും, വീഡിയോകളും കൈക്കലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 30 വര്‍ഷം ജയില്‍ശിക്ഷ. വിസാ കാലാവധി കഴിഞ്ഞ് യുകെയില്‍ തുടര്‍ന്ന 27-കാരന്‍ ബിലാല്‍ കാസിയാണ് 14 വയസ്സുള്ള വെള്ളക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി നടിച്ചാണ് ഇരകളെ വേട്ടയാടിയത്. 

സ്‌നാപ്ചാറ്റില്‍ കാമുകനായി വേഷമിട്ട് പെണ്‍കുട്ടികളെ സമ്മര്‍ദത്തിലാക്കി സ്‌കൂളുകളില്‍ നിന്ന് പോലും നഗ്നചിത്രങ്ങളും, വീഡിയോകളും കൈക്കലാക്കുകയാണ് കാസി ചെയ്തത്. ഇതിന് ശേഷം ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ത്തിനല്‍കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ അശ്ലീല ചിത്രങ്ങള്‍ നേടുകയായിരുന്നു ഇയാളുടെ രീതിയെന്ന് ചെസ്റ്റര്‍ ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമായി. 

2021 മുതല്‍ 2025 വരെ 19 ഇരകള്‍ക്കെതിരെ നടന്ന 33 കുട്ടിപ്പീഡന കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. കൂടാതെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചെന്നും സമ്മതിച്ചു. സ്‌നാപ്ചാറ്റ്, വിസ് & വിങ്ക്, റോബ്ലോക്‌സ് പോലുള്ള ആപ്പുകളിലൂടെയാണ് കാസി ചെറിയ പെണ്‍കുട്ടികളെ ലക്ഷ്യം വെച്ചതെന്നാണ് പോലീസ് ഭയക്കുന്നത്. 

ഏകദേശം 180 ഇരകളെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. രണ്ട് ഘട്ടങ്ങളില്‍ ഇയാള്‍ മോശം ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് ഇരകളെ ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുകയും ചെയ്തു. മുംബൈ സ്വദേശിയായ കാസി കെമിക്കല്‍ എഞ്ചിനീയറിംഗ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു. ഹീത്രൂ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി ഫോണ്‍ പിടിച്ചെടുത്തതോടെയാണ് കാസിയുടെ യഥാര്‍ത്ഥ രൂപം പുറത്തുവന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.