CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes Ago
Breaking Now

യുകെ സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ ഒരു മാസത്തിനിടെ 31% ഇടിഞ്ഞു; യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ആശങ്ക; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റിജക്ഷന്‍ കൂടുതല്‍

സമ്മര്‍ മാസങ്ങളില്‍ അപേക്ഷിച്ച നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളുടെയും അപേക്ഷ വിസാ ഉദ്യോഗസ്ഥര്‍ തള്ളിയതാണ് പ്രധാന കാരണമെന്നാണ് ആശങ്ക

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച ഗവണ്‍മെന്റ് നടപടി യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടിയാകുന്നു. ഒക്ടോബറില്‍ യുകെയിലെ സ്റ്റുഡന്റ് വിസാ അപേക്ഷകളില്‍ ഒരു വര്‍ഷത്തിനിടെ 20 ശതമാനം കുറവാണ് നേരിട്ടത്. 

നവംബറിലെ കണക്കുകള്‍ പ്രകാരം സ്‌പോണ്‍സേഡ് സ്റ്റഡി റൂട്ടില്‍ കേവലം 5800 പേരാണ് അപേക്ഷിച്ചതെന്ന് ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു. 2025 ഒക്ടോബറിലെ കണക്കില്‍ നിന്നും 31 ശതമാനമാണ് ഇടിവ്. ആ സമയത്ത് 8400 പേര്‍ അപേക്ഷ വെച്ചിരുന്നു. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ശതമാനം ഇടിവും രേഖപ്പെടുത്തി. 

2026 ഒക്ടോബര്‍ അവസാനിച്ച കണക്ക് പ്രകാരം സ്‌പോണ്‍സേഡ് സ്റ്റുഡന്റ് റൂട്ടില്‍ 20 ശതമാനം കുറവാണ് വന്നത്. 2025-ല്‍ 434,000 അപേക്ഷകള്‍ ലഭിച്ചത് 2026 ഒക്ടോബര്‍ വരെ 349,900 ആയാണ് ചുരുങ്ങിയത്. 2023-ല്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനില്‍ പഠിക്കാനായി അപേക്ഷ നല്‍കി. 

സമ്മര്‍ മാസങ്ങളില്‍ അപേക്ഷിച്ച നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളുടെയും അപേക്ഷ വിസാ ഉദ്യോഗസ്ഥര്‍ തള്ളിയതാണ് ഇതിന് പ്രധാന കാരണമെന്നാണ് ആശങ്ക. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, നൈജീരിയ, ഘാന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആപ്ലിക്കേഷനുകള്‍ വന്‍തോതില്‍ തള്ളുന്നുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.