Breaking Now

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

വിവാഹ വാഗ്ദാനം നല്‍കി മറ്റൊരാളുടെ ഭാര്യയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു.

യഥാർത്ഥത്തിൽ അവിഹിതബന്ധമായിരുന്നു നിലനിന്നതെന്നും ഇത് പിന്നീട് പീഡനം എന്ന വകുപ്പിലേക്ക് മാറുകയാണ് ചെയ്തതെന്നും ഡൽഹി കോടതി നിരീക്ഷിച്ചു. വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമായ 25 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോടതിയുടെ വിധി. അവിഹിത ബന്ധങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇവ മുളയിലെ നുള്ളി കളയേണ്ടത്‌ അനിവാര്യമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. മോത്തി നഗര്‍ നിവാസിയായ സാമിറിനെയാണ് കോടതി വെറുതെ വിട്ടത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗവും വഞ്ചനയുമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. സാമിറുമായുള്ള ബന്ധമറിഞ്ഞ് ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പലതവണ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നുമായിരുന്നു 25 കാരിയായ യുവതിയുടെ പരാതി. 




കൂടുതല്‍വാര്‍ത്തകള്‍.