ഫാ. ടോം കുഴിപ്പാല S.D.B. നയിക്കുന്ന ഈസ്റ്റെർ ഒരുക്കമായിട്ടുള്ള ദ്യാനം ഏപ്രിൽ 11,12,13 തീയതികളിൽ ഫിഷ് പോണ്ട്സ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടക്കുന്നതായിരിക്കും. 11 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്കായിരിക്കും ധ്യാനം ആരംഭിക്കുന്നത്. ശനിയാഴ്ച രാവിലെ 9.30 മുതൽ 5 മണി വരെയും ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെള്ളിയാഴ്ച മാത്രം കൌണ്‍സലിങ്ങിനുള്ള അവസരം ഉണ്ടായിരിക്കും.
ധ്യാനത്തിൽ പങ്കു ചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശാസികളെയും ക്ഷണിച്ചു കൊള്ളുന്നതായി ഫാ. പോൾ വെട്ടിക്കാട്ടിൽ അറിയിച്ചു.