Breaking Now

വാട്ട്‌ഫോര്‍ഡ് മലയാളി സമാജത്തിന്റെ ക്രിസ്തുമസ്,ന്യൂഇയര്‍ ആഘോഷം നാളെ

മുന്‍വര്‍ഷങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായി വാട്ട്‌ഫോര്‍ഡ് മലയാളി സമാജത്തി ന്‍റെ ക്രിസ്തുമസ് ,ന്യൂഇയര്‍ ആഘോഷമായ ഹേര്‍ട്ട് ബീറ്റ്‌സിന്‍റെ മുഖഛായ തന്നെ മാറ്റിക്കൊണ്ട് ഏവരേയും വിസ്മയിപ്പിക്കുന്ന ഒരു ആഘോഷ സന്ധ്യയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

 

മറ്റ് സ്‌റ്റേജ് ഷോകളില്‍ നിന്നും വ്യത്യസ്തമായി ബിബിസിയിലൂടെയും സിടിവിയിലൂടെയും ലോക പ്രശസ്തിയിലേക്കുയര്‍ന്ന ബോളിവുഡ് ആന്റ് ഹോളിവുഡ് ഇന്റര്‍നാഷല്‍ ഡാന്‍സ് ഗ്രൂപ്പ് ആയ എയ്ഞ്ചല്‍ ഡാന്‍സേഴ്‌സിന്റെ കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയത്തോടൊപ്പം യുകെയിലെ മികച്ച മ്യൂസിക് ബാന്‍ഡായ ബിര്‍മിങ്ഹാം ശ്രുതി ഓര്‍ക്കസ്ട്രയുടെ സംഗീത വിരുന്നും മറ്റ് കലാപരിപാടികളും വാട്ട്‌ഫോര്‍ഡ് ഗേള്‍സ് ഗ്രാമര്‍ സ്‌കൂളിന്റെ ആധുനിക വത്ക്കരിച്ച ഡിജിറ്റല്‍ ഓഡിറ്റോറിയത്തില്‍ ജനുവരി 5 ശനിയാഴ്ച 5 മണി മുതല്‍ 11 മണി വരെ നടക്കും.ഇതോടൊപ്പം രുചികരമായ ഒരു അത്താഴ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.ഈ ആഘോഷ രാത്രി അനുഭവിച്ചറിയാന്‍ എല്ലാവരേയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.