
















ചില തിരിഞ്ഞു കൊത്തലുകള്‍ക്ക് കാലം പകരം ചോദിയ്ക്കുമെന്നു പറയാറുണ്ട്. തുര്‍ക്കിയുടെ അവസ്ഥയും ഇങ്ങനെയാണ്. സഹായം നല്‍കിയ ഇന്ത്യയെ തള്ളിപറഞ്ഞ തുര്‍ക്കിയ്ക്ക് ഇപ്പോള്‍ തിരിച്ചടിയുടെ കാലമാണ്. ഒരിക്കല്‍ ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്ക്ക് ആദ്യ സഹായവുമായി ഇന്ത്യന്‍ സൈന്യം പറന്നെത്തി. ഓപ്പറേഷന്‍ ദോസ്‌തെന്ന പേരില്‍ രക്ഷാ ദൗത്യം നടത്തി വലിയ കരുതലായി മാറി. സുഹൃദ രാജ്യമായി കണ്ട് ആത്മാര്‍ത്ഥമായി തന്നെ സ്‌നേഹിച്ചു. എന്നാല്‍ തുര്‍ക്കി ഗവണ്‍മെന്റ് ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തി.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ തുര്‍ക്കി ഇന്ത്യയെ തള്ളി പറഞ്ഞു. പാക്കിസ്ഥാന് പിന്തുണയും അറിയിച്ചു.ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന് തുര്‍ക്കി ഡ്രോണുകളും നല്‍കി. ഇതോടെ ഇന്ത്യ തിരിച്ചറിയുകയായിരുന്നു തുര്‍ക്കിയുടെ ഗൂഢ ഉദ്ദേശ്യങ്ങള്‍.
ഏതായാലും പിന്നീട് തുര്‍ക്കിയ്ക്ക് അത്ര നല്ല മറുപടിയല്ല ഇന്ത്യക്കാര്‍ നല്‍കിയത്. ടര്‍ക്കിഷ് കമ്പനിയായ ചെലെബീക്ക് ഒറ്റ ദിവസം കൊണ്ട് അന്നുണ്ടായ നഷ്ടം 50 കോടിയാണ്. നിലവിലെ മൂല്യം വച്ച് ഏകദേശം 4800 കോടിരൂപ. 17 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ കെട്ടിപ്പടുത്ത ബിസിനസുകള്‍ ഒറ്റ ദിവസം കൊണ്ട് നഷ്ടമായി. 9 പ്രമുഖ വിമാനത്താവളങ്ങളിലെ സേവനങ്ങളാണ് സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിച്ചത്.
തുര്‍ക്കി ടൂറിസത്തിന് ഇന്ത്യക്കാര്‍ നല്‍കിയ ഷോക്കും അത്ര ചെറുതല്ല. വലിയ തോതിലുള്ള നഷ്ടമുണ്ടാക്കി തുര്‍ക്കി യാത്ര ഉപേക്ഷിച്ച് പ്രതിഷേധിച്ച ഇന്ത്യ തുടര്‍ച്ചയായി തങ്ങളുടെ രോഷം അറിയിച്ചുകൊണ്ടിരിക്കുകയാണ്.