CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes Ago
Breaking Now

2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ നിശ്ചയിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുമ്പോള്‍ പണപ്പെരുപ്പം വര്‍ദ്ധിക്കാതെ പോയത് ഗുണമാകുമോ?

മിഡില്‍ ഈസ്റ്റില്‍ യുദ്ധം നടക്കുമ്പോള്‍ ആഗോള തലത്തില്‍ വിലകള്‍ ഉയരുകയാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ നിശ്ചയിക്കാന്‍ ഒരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായി യുകെ പണപ്പെരുപ്പം 2.8 ശതമാനത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നത് ശുഭപ്രതീക്ഷയാകുന്നു. ഉയര്‍ന്ന ഗതാഗത ചെലവുകളും, ഇന്ധന ചെലവുകളും ചേര്‍ന്നാണ് പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്തിയത്. 

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം മേയിലെ വാര്‍ഷിക വില വര്‍ദ്ധന പ്രത്യാഘാതങ്ങള്‍ ഇല്ലാത്തതാണെന്നത് സാമ്പത്തിക വിദഗ്ധരെയും അമ്പരപ്പിക്കുന്നതാണ്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം 3 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. 

എന്നാല്‍ ഏപ്രില്‍ മാസത്തിലെ 2.8 ശതമാനത്തില്‍ തന്നെ കഴിഞ്ഞ മാസവും പണപ്പെരുപ്പം തുടരുകയാണ്. അതേസമയം കെമിക്കലുകളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിച്ചപ്പോള്‍ ഫാക്ടറികളില്‍ നിന്നും ഉത്പാദനം കഴിഞ്ഞ് ഇറങ്ങുന്ന ഉത്പന്നങ്ങളുടെ എണ്ണം കുറയുകയും ചെയ്തതായി ഒഎന്‍എസ് വ്യക്തമാക്കി. 

മിഡില്‍ ഈസ്റ്റില്‍ യുദ്ധം നടക്കുമ്പോള്‍ ആഗോള തലത്തില്‍ വിലകള്‍ ഉയരുകയാണ്. എന്നാല്‍ കൃത്യമായ പദ്ധതി ഉള്ളതിനാല്‍ യുകെയുടെ പണപ്പെരുപ്പം സ്ഥിരത കൈവരിച്ചു, റേച്ചല്‍ റീവ്‌സ് അവകാശപ്പെട്ടു. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് ചുരുക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. വ്യാഴാഴ്ച പലിശ നിരക്ക് തീരുമാനിക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാന്‍ ഇരിക്കവെയാണ് പണപ്പെരുപ്പം ഈ നിലയില്‍ തുടരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.