CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 35 Seconds Ago
Breaking Now

അഭിഷേകാഗ്നിയില്‍ ജ്വലിച്ച് ബെല്‍ഫാസ്റ്റ്

അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്റെ നാലാം ദിനമായ ഇന്നലെ ആയിരത്തിലധികം വിശ്വാസികള്‍ ദൈവവചനം ശ്രവിക്കുവാനും വിശുദ്ധീകരിക്കപ്പെടുവാനും ബെല്‍ഫാസ്റ്റ് ഡൊമിനിക്കന്‍ കോളേജിലേക്ക് ഒഴുകിയെത്തി.രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെ നീണ്ട ശുശ്രൂഷകള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി ക്രമീകരിച്ചിരുന്നു.

ഉച്ച കഴിഞ്ഞ് 2.30ന് അര്‍മാ രൂപതയുടെ കോ-അഡ്ജഞര്‍ ആര്‍ച്ച് ബിഷപ്പ് എമന്‍ മാര്‍ട്ടിന്‍ സന്ദേശം നല്‍കുകയും സീറോ മലബാര്‍ വിശ്വാസികളുടെ വിശ്വാസ തീക്ഷ്ണതയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.തുടര്‍ന്ന് ഐറിഷ് എപ്പിസ്‌കോപ്പല്‍ പ്രസിഡന്റ് കാര്‍ഡിനല്‍ ഷോണ്‍ ബ്രോഡിയുടെ താല്‍പര്യപ്രകാരം ഐര്‍ലന്‍ഡിലെ സീറോ മലബാര്‍ വിശ്വാസികളുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ വെരി റവ ഡോ ആന്റണി പെരുമായനെ ആര്‍ച്ച് ബിഷപ്പ് എമന്‍ മാര്‍ട്ടിന്‍ പ്രത്യേക പ്രാര്‍ത്ഥനയിലൂടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനമേല്‍പ്പിച്ചു.ബെല്‍ഫാസ്റ്റ് സെന്റ് പോള്‍സ് വികാരി റവ ടോണി ഡെവഌന്‍,മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം വായിച്ചു.ഫാ ജോസഫ് കറുകയില്‍ ഏവരേയും സ്വാഗതം ചെയ്യുകയും റാവ ഡോ ആന്റണി പെരുമായന്‍ നന്ദി പറയുകയും ചെയ്തു.യൂത്ത് വിംഗിന്റെ ആശംസാ ഗാനം പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് കൊഴുപ്പേകി




കൂടുതല്‍വാര്‍ത്തകള്‍.