CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 48 Minutes 34 Seconds Ago
Breaking Now

യാക്കോബായ സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനം യുകെ റിജിയന്‍ (JSOCSM) വാര്‍ഷിക ക്യാംപിനുള്ള ടീ ഷര്‍ട്ട് പ്രകാശനം ചെയ്തു...

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യു കെ റീജിയന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം ഏപ്രില്‍  ആറ് മുതല്‍ ഒന്‍പത് വരെ ഓക്സ്ഫോര്‍ഡി ല്‍ വച്ച് നടത്തുന്ന മൂന്നാമത് വാര്‍ഷിക ക്യാമ്പി നുള്ള ടീ  ഷര്‍ട്ട് പ്രകാശനം ചെയ്തു. സഭയുടെ ബെല്‍ഫാസ്റ്റ്  സെന്റ്‌  ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഇടവകയുടെ വാര്‍ഷിക പെരുന്നാളിനോടനുബന്ധിച്ച്  നടന്ന ചടങ്ങില്‍ വച്ചായിരുന്നു ഇത് നടത്തപ്പെട്ടത്. തദവസരത്തില്‍ ഇടവക വികാരി ഫാ. സിബി വാലയില്‍, സഹ. വികാരി ഫാ. എബിന്‍ മര്‍ക്കോസ്, യു കെ റിജിയണല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ഗീ വര്‍ഗ്ഗീസ്  തണ്ടായത്ത്  , ഇടവക അംഗങ്ങള്‍ , വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ  ഇടവകയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



പരിശുദ്ധ സഭയുടെ യു കെ റീജിയണിലെ എല്ലാ ഇടവകകളില്‍നിന്നും ഉള്ള പന്ത്രണ്ടിനും ഇരുപത്തി മൂന്നിനുമിടയില്‍ പ്രായമായ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ ക്യാമ്പ് കുട്ടികള്‍ക്ക് വളരയധികം പ്രയോജനകരമായിക്കും. വളരെ കുറച്ചു പൊസിഷനുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ ആയതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ എത്രയും വേഗം താഴപ്പറയുന്ന ലിങ്കില്‍ കുടി രജിസ് ട്രേഷന്‍ നടത്തേണ്ടതാണ്.


കുടുതല്‍ വിവരങ്ങള്‍ക്ക് ഇടവക കമ്മറ്റി യുമായി ബന്ധപ്പെടുക.




കൂടുതല്‍വാര്‍ത്തകള്‍.