മുഴങ്ങുന്നുണ്ട്
വഴിയിറമ്പിൽ കാത്തു നിന്നൊരു
പിൻവിളി
കൂട്ടു വന്ന
വെയിൽപ്പൂക്കളുടെ ചിരിമൊഴി
പിന്നെ
കടം വാങ്ങിയ കണ്ണീർ
തിരികേ തരില്ലെന്ന്
മുകിലിന്റെ പരിഭവമൊഴി
ഇപ്പോൾ
മൂളിപ്പാട്ട് പോലുമില്ലെന്ന്
കാറ്റിന്റെ പതം പറച്ചിൽ
ചിരിയിലെ കൊലുസ്
കളഞ്ഞു പോയോന്ന്
കാക്കപ്പൂക്കളുടെ കിന്നാരം
നിലാപ്പൂക്കൾ നുള്ളി
തിരകളിലെറിയുന്നവർ
എന്താ പറയേണ്ടേ...!!