CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 2 Seconds Ago
Breaking Now

സ്റ്റാര്‍മറുടെ 'വിധിയെഴുതുമെന്ന്' ഭയം! ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്; മന്ത്രിമാര്‍ സ്വേച്ഛാധിപതികളെ പോലെ പെരുമാറുന്നുവെന്ന് ഫരാഗ്; മേയിലെ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കസേര തെറിയ്ക്കുമെന്ന ആശങ്ക വിനയാകുന്നു

ലേബര്‍ വോട്ടര്‍മാരെ ഭയന്നോടുകയാണെന്ന് ടോറി ഇലക്ഷന്‍ വക്താവ് ജെയിംസ് ക്ലെവര്‍ലി

ജനാധിപത്യത്തിന്റെ മഹത്വത്തെ കുറിച്ച് പാടിപ്പുകഴ്ത്തുന്നവര്‍ തന്നെ അതിന് എതിരെ നീങ്ങിയാല്‍ എന്ത് ന്യായം പറയും. ലേബര്‍ ഗവണ്‍മെന്റിന്റെ നീക്കങ്ങളും ഇപ്പോള്‍ ആ വഴിക്കാണ്. മേയ് മാസത്തിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ലേബറിന്റെ വീഴ്ചകള്‍ക്ക് എതിരായ വിധിയെഴുത്തായി മാറുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെ ഈ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കാന്‍ കീര്‍ സ്റ്റാര്‍മറും സംഘവും വഴിയൊരുക്കുന്നത്. 

അടുത്ത വര്‍ഷത്തെ ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കാനുള്ള വഴിയൊരുക്കാനായി 63 കൗണ്‍സിലുകളെയാണ് അസാധാരണ നീക്കത്തില്‍ ഗവണ്‍മെന്റ് ക്ഷണിച്ചിരിക്കുന്നത്. സ്റ്റാര്‍മറുടെ നേതൃത്വം സംബന്ധിച്ച ലിറ്റ്മസ് പരിശോധനയായി ഇത് മാറുമെന്നാണ് വ്യാപകമായി നിരീക്ഷിക്കുന്നത്. 

എന്നാല്‍ ഈ നീക്കം 10 മില്ല്യണിലേറെ ജനങ്ങളുടെ വോട്ടവകാശമാണ് ഇല്ലാതാക്കുന്നത്. ഇതില്‍ പകുതി കൗണ്‍സിലുകളും ലേബര്‍ നേതൃത്വത്തിലുള്ളതാണ്. ഇതുവഴി പാര്‍ട്ടിയുടെ നഷ്ടം തല്‍ക്കാലം കുറയ്ക്കാനും, സ്റ്റാര്‍മറിന് പിടിച്ചുനില്‍ക്കാനും കഴിയുമെന്നാണ് ഗുണം. 

ചില മേഖലകളില്‍ ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നത്. ഇതോടെ നാല് വര്‍ഷത്തിന് പകരം പല കൗണ്‍സിലര്‍മാരുടെയും കാലാവധി ഏഴ് വര്‍ഷമായി മാറും. ഈ നടപടി സ്വേച്ഛാധിപത്യപരമാണെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് കുറ്റപ്പെടുത്തി. 'ഒരു ബനാന റിപബ്ലിക്കില്‍ മാത്രമാണ് ഇത്തരം നിരോധനങ്ങള്‍. സ്റ്റാര്‍മറിന് കീഴില്‍ അതാണ് സംഭവിക്കുന്നത്', ഫരാഗ് വിമര്‍ശിച്ചു. 

ലേബര്‍ വോട്ടര്‍മാരെ ഭയന്നോടുകയാണെന്ന് ടോറി ഇലക്ഷന്‍ വക്താവ് ജെയിംസ് ക്ലെവര്‍ലി പ്രതികരിച്ചു.ലോക്കല്‍ ഗവണ്‍മെന്റുകളെ അപ്പാടെ പരിഷ്‌കരിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍, അത് നടക്കില്ല. ഈ വര്‍ഷം ആദ്യം ലേബര്‍ മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കി. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ജനാധിപത്യ നടപടികളെ ദുരുപയോഗിക്കുകയാണ്, ക്ലെവര്‍ലി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.