CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 50 Minutes 54 Seconds Ago
Breaking Now

വേനല്‍ കനത്തു: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു

വേനല്‍ കനത്തതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്നന്നു.

വേനല്‍ കനത്തതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്നന്നു. ജലനിരപ്പ്

ഇനിയും താഴ്ന്നു കഴിഞ്ഞാല്‍ വൈദ്യുതോദ്പാദനം നിര്‍ത്തിവെക്കേണ്ട അവസ്ഥ വരുമെന്ന്   കെ.എസ്.ഇ.ബി അറിയിച്ചു. 1993 ന്

ശേഷം ഏറ്റവും താഴ്ന്ന ജലനിരപ്പാണ് അണക്കെട്ടില്‍ ഇപ്പോഴുള്ളത്. നിലവിലെ അവസ്ഥയില്‍ കഷ്ടിച്ച്  രണ്ട് ആഴ്ചത്തേക്കുള്ള വെള്ളം മാത്രമാണ്

അണക്കെട്ടില്‍ അവശേഷിക്കുന്നത്.

2311. 1 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം 2328. 82 അടിയായിരുന്നു ജലനിരപ്പ്. സംഭരണ ശേഷിയുടെ 17.2

ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടില്‍ അവശേഷിക്കുന്നത്. 2011 ല്‍ സംഭരണശേഷിയുടെ 26 ശതമാനം വെള്ളം അണക്കെട്ടില്‍ ഉണ്ടായിരുന്നു.

ഇടുക്കി ഡാമില്‍ ഏറ്റവും കുറവ് വെള്ളമുള്ളത് ഈ വര്‍ഷമാണ്.

ജൂണ്‍ മുതല്‍ മാര്‍ച്ച് വരെയുള്ള  മാസങ്ങളില്‍ 36 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഊര്‍ജ പ്രതിസന്ധി രൂക്ഷമായ

സാഹചര്യത്തില്‍ മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിച്ചത് പ്രതിസന്ധിയിലാക്കി. ഒരു ദശലക്ഷം വൈദ്യുതിയാണ് കഴിഞ്ഞ

മാസങ്ങളില്‍ മൂലമറ്റത്തില്‍ നിന്നും ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് 2.58 മെഗാവാട്ടായി ഉത്പാദനം ഉയര്‍ത്തി.

നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം നിര്‍ത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.  ഇടുക്കിയിലേതു പോലെ സമാനമായ അവസ്ഥയാണ് ജില്ലയിലെ ചെറുകിട അണക്കെട്ടുകളും നേരിടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.