CURRENCY RATE -
1 GBP :
100.35 INR
1 EUR :
83.52 INR
1 USD :
75.04 INR
Last Updated :
1 Hours 43 Minutes 48 Seconds Ago
Breaking Now

നീതി കിട്ടി,​ ദൈവം കൂടെയുണ്ട്; കുടുംബം തകര്‍ന്നതില്‍ വിഷമമുണ്ട്: യാമിനി തങ്കച്ചി

തിരുവനന്തപുരം: തനിക്ക് നീതി ലഭിച്ചെന്നും ദൈവം കൂടെയുണ്ടെന്നും ഡോ യാമിനി തങ്കച്ചി പറഞ്ഞു.

മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നല്‍കിയ ഗാര്‍‌ഹിക പീഡന ഹര്‍ജി പിന്‍വലിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യാമിനി.

എനിക്ക് നീതി കിട്ടി,​ ദൈവം കൂടെയുണ്ട്. കുടുംബ ജീവിതം തകര്‍ന്നതില്‍ അതിയാ‍യ സങ്കടമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആശ്വാസം നല്‍കിയത് ബാലകൃഷ്ണപിള്ളയാണ്. സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ പഠിക്കണമെന്നും ദുഃഖത്തോടെ യാമിനി പറഞ്ഞു.

ഈ പ്രശ്നം പരിഹരിക്കാനായി തന്നോടൊപ്പം നിന്നവരോടൊക്കെ നന്ദിയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ഷിബു ബേബി ജോണിനും നന്ദി രേഖപ്പെടുത്തുന്നുവെന്നും യാമിനി പറഞ്ഞു.

ഉച്ചയ്ക്കു മൂന്നു മണിയോടെ അഭിഭാഷകയ്ക്കൊപ്പം എത്തിയാണ് ഗാര്‍ഹിക പീഡന ഹര്‍ജി പിന്‍വലിക്കാന്‍ യാമിനി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ കോടതി സ്വീകരിച്ചു. പിന്നീട് ഇരുവരും വിവാഹമോചനത്തിന് സംയുക്ത ഹര്‍ജിയും നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.