ഇന്ന് ഒരൊറ്റ ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കാതെ പോയാല്‍ ഇവരെ കാത്തിരിക്കുന്നത് യൂറോപ്പില്‍ യാത്രാ വിലക്ക്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? ആണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ബ്രസല്‍സില്‍ നിന്നും ബ്രിട്ടന്‍ കരാര്‍ സ്വന്തമാക്കാത്ത സാഹചര്യത്തിലാണ് ഈ ദുര്യോഗം നേരിടേണ്ടി വരിക. ബ്രക്‌സിറ്റ് സമയപരിധി പൂര്‍ത്തിയാക്കുന്ന മാര്‍ച്ച് 29-ന് ഇനി മൂന്നാഴ്ച മാത്രമാണ് ബാക്കി.
പാസ്‌പോര്‍ട്ട് കാലാവധി അവസാനിക്കാന്‍ 15 മാസത്തില്‍ കുറവ് കാലയളവ് രേഖപ്പെടുത്തിയവരാണ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടവാങ്ങിയ ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ പോകണമെന്നുള്ളവര്‍ക്ക് ഇത് തീര്‍ച്ചയായും ചെയ്യണമെന്നും വിച്ച്? വ്യക്തമാക്കി. ഇയുവില്‍ കരാര്‍ നേടാതെ പുറത്തിറങ്ങിയാല്‍ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് ഈ വര്‍ഷം ആദ്യം ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കരാര്‍ നേടാതെ ബ്രിട്ടന്‍ ബ്രസല്‍സ് ഉപേക്ഷിച്ചാല്‍ 2019 മാര്‍ച്ച് 29ന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രക്കുള്ള പാസ്‌പോര്‍ട്ട് വാലിഡിറ്റി നിയമങ്ങള്‍ മാറുമെന്ന് യുകെ ഫോറിന്‍ ഓഫീസ് പറയുന്നു. 15 മാസത്തില്‍ താഴെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ സാധിക്കില്ല. പഴയ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒന്‍പത് മാസം വരെ കാലാവധി പുതിയതില്‍ കൂട്ടിച്ചേര്‍ക്കുമെന്നതാണ് ഇതിന് കാരണം.
ബ്രിട്ടനില്‍ നിന്നും പ്രധാനമായും യാത്ര ചെയ്യുന്ന ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെല്ലാം ഈ മാറ്റം ബാധകമായേക്കാം. ഇതോടെ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ തിരക്കേറുമെന്നാണ് ആശങ്ക.