CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 2 Seconds Ago
Breaking Now

വെല്‍ഫെയര്‍ പരിഷ്‌കാരങ്ങളില്‍ 'തൊടും'! സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചാന്‍സലര്‍; പരിഷ്‌കാരങ്ങളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി റീവ്‌സ്; ബജറ്റ് വേളയില്‍ ഇളവ് പ്രതീക്ഷിക്കരുതെന്ന് ലേബര്‍ എംപിമാര്‍ക്ക് വെല്ലുവിളി

വികലാംഗ ആനുകൂല്യങ്ങള്‍ പരിഷ്‌കരിച്ച് ബില്ല്യണ്‍ കണക്കിന് പൗണ്ട് ലാഭിക്കാനുള്ള ശ്രമം ലേബര്‍ എംപിമാരുടെ വിമത നീക്കത്തില്‍ പൊളിഞ്ഞിരുന്നു

മുന്‍പൊരു തവണ ആനുകൂല്യങ്ങളില്‍ കൈവെച്ചപ്പോള്‍ ചാന്‍സലര്‍ക്കും, ലേബര്‍ ഗവണ്‍മെന്റിനും കൈപൊള്ളിയതാണ്. ജനങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതില്‍ പ്രധാനമായി എതിര് നിന്നത് സ്വന്തം എംപിമാര്‍ തന്നെയായിരുന്നു. എന്നാല്‍ പണിക്ക് പോകാതെ ആനുകൂല്യങ്ങള്‍ വാങ്ങി സസുഖം വാഴുന്ന ജനതയെ അങ്ങനെ വെറുതെവിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് റേച്ചല്‍ റീവ്‌സ് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 

ഈ പാര്‍ലമെന്റിന്റെ കാലത്ത് വെല്‍ഫെയറില്‍ തൊടാതെ പോകാന്‍ കഴിയില്ലെന്നാണ് റീവ്‌സ് വ്യക്തമാക്കുന്നത്. ഇതില്‍ വികലാംഗരായ കാര്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് നല്‍കുന്ന ടാക്‌സ് ഇളവ് പെടുമെന്നാണ് കരുതുന്നത്. ഇതോടെ സ്‌കീമില്‍ നല്‍കിവരുന്ന 1 ബില്ല്യണ്‍ പൗണ്ട് വരെയുള്ള ഇളവാണ് റദ്ദാക്കപ്പെടുക. 

അടുത്ത മാസം ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന സൂചന നല്‍കുന്നത്. ഇതുവരെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ പരിഷ്‌കാരങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കി ജനങ്ങളെ ഒപ്പം നിര്‍ത്തുകയാണ് വേണ്ടത്, റീവ്‌സ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

ഈ വര്‍ഷം ആദ്യം വികലാംഗ ആനുകൂല്യങ്ങള്‍ പരിഷ്‌കരിച്ച് ബില്ല്യണ്‍ കണക്കിന് പൗണ്ട് ലാഭിക്കാനുള്ള ശ്രമം ലേബര്‍ എംപിമാരുടെ വിമത നീക്കത്തില്‍ പൊളിഞ്ഞിരുന്നു. മോട്ടബിലിറ്റി സ്‌കീം അനുസരിച്ച് വികലാംഗരായ ആളുകള്‍ക്ക് അവരുടെ കാറുകളില്‍ വാറ്റ് ഇളവും, ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് ഒഴിവാക്കിയും നല്‍കുന്നതിന്റെ ഭാരം സബ്‌സിഡിയായി ഗവണ്‍മെന്റ് വഹിക്കുന്നുണ്ട്. ഇതാണ് ഒഴിവാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.