CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 23 Minutes 45 Seconds Ago
Breaking Now

ലെസ്റ്ററില്‍ ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തിന് തുടക്കമായി

എല്ലാ മനുഷ്യരും അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ ജറുസലെമില്‍ അവിടുത്തേക്കുകൃതജ്ഞതയര്‍പ്പിക്കട്ടെ എന്ന തോബിത് വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററില്‍ ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അദ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വത്തില്‍ വാര്‍ഷിക ധ്യാന ശുശ്രുക്ഷകള്‍ക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാന്‍ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങള്‍ നമ്മുടെ  അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി  മാറുവാന്‍ അവിടുന്ന് ഉത്‌ബോധിപ്പിച്ചു 

ഫാദര്‍   സോജി ഓലിക്കല്‍ നേതൃത്വത്തില്‍ സെഹിയോന്‍  മിനിസ്ട്രി  ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രില്‍ 16  കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.