CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 36 Seconds Ago
Breaking Now

നീണ്ട 19 വര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറല്‍ ഫാ. സജി മലയില്‍പുത്തന്‍പുര നാട്ടിലേക്ക്

അമേരിക്കയില്‍ നിന്നും ഫാ.സുനി പടിഞ്ഞാറേക്കരയാണ് ഫാ.സജി മലയില്‍പുത്തന്‍പുരയ്ക്ക് പകരമായി എത്തുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറല്‍ ഫാ. സജി മലയില്‍പുത്തന്‍പുര നീണ്ട 19 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. കോട്ടയം എടക്കാട് ഫൊറോനാ പള്ളി വികാരി, കാരിത്താസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയക്ടര്‍ എന്നീ ചുമതലകളുമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. 

സീറോ മലബാര്‍ സമൂഹവും ക്‌നാനായ സമൂഹവും ഒത്തുചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കുവാന്‍ ഒരുങ്ങുകയാണ്. ഈമാസം 11ന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് യാത്രയയപ്പ് പരിപാടി നടക്കുക.

അമേരിക്കയില്‍ നിന്നും ഫാ.സുനി പടിഞ്ഞാറേക്കരയാണ് ഫാ.സജി മലയില്‍പുത്തന്‍പുരയ്ക്ക് പകരമായി എത്തുന്നത്.

മലയാളി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് ഫാ.സജി മലയില്‍പുത്തന്‍പുര.ഫാദര്‍ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന്റെയും യുകെകെസിഎയുടെയും ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

2005 സെപ്റ്റംബറില്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഫാ.സജി മലയില്‍പുത്തന്‍പുര വിവിധ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

2006ല്‍ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിനോട് അനുബന്ധിച്ചു സെന്റ് തോമസ് ആര്‍ സി സെന്ററിനും സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിനും തുടക്കം കുറിച്ചു.പതിനെട്ടു വര്‍ഷക്കാലത്തോളം യുകെകെസിഎയുടെ സ്പിരിച്യുല്‍ ഡയറക്ടറായും സേവനം ചെയ്തു.

2011ല്‍ ക്‌നാനായ യുവജനങ്ങള്‍ക്കായി യുകെകെസിവൈഎല്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് 2014 ഡിസംബറില്‍ മാഞ്ചസ്റ്ററില്‍ ക്‌നാനായ ചാപ്ലയന്‍സി അനുവദിച്ചപ്പോള്‍ യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലയനായി ഫാ.സജി മലയില്‍പുത്തന്‍പുര. ഷ്രൂഷ്ബറി രൂപതാ ചാപ്ലയനായി സെന്റ് ജോണ്‍ ഫിഷര്‍ആന്‍ഡ് സെന്റ് തോമസ് മൂര്‍, സെന്റ് ആന്റണീസ് എന്നീ ദേവാലയങ്ങളിലും ഹോസ്പിറ്റല്‍ ചാപ്ലയനായും സേവനം ചെയ്തു.

 2018 ഡിസംബറില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ബിഷപ്പ് ആയിരുന്ന മാര്‍.ജോര്‍ജ് ആലഞ്ചേരി ക്‌നാനായ മിഷന്‍ പ്രഖ്യാപിച്ചപ്പോള്‍ മിഷന്‍ ഡയറക്ടറായി നിയമിതനായി. തുടര്‍ന്ന് യുകെയില്‍ എമ്പാടുമായി 15 മിഷനുകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ക്‌നാനായ യുവജനങ്ങള്‍ക്കായി പ്രീ മാര്യേജ് കോഴ്‌സ്, ക്‌നാ ഫയര്‍ എന്ന പേരില്‍ സ്പിരിച്യുല്‍ സംഘടനയും ലിജിയന്‍ ഓഫ് മേരിക്കും ഫാ.സജി മലയില്‍പുത്തന്‍പുര തുടക്കം കുറിച്ചു.

യുകെ ക്‌നാനായ സമൂഹത്തിന് ഏറെ പ്രിയപ്പെട്ട അച്ചനാണ് ശ്രീ സജിമലയില്‍ പുത്തന്‍പുര. അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നും അനുസ്മരിക്കപ്പെടും.

 

 




കൂടുതല്‍വാര്‍ത്തകള്‍.