CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 30 Minutes 18 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൌണ്‍സില്‍ സമ്മേളനം ശനിയാഴ്ച ലെസ്റ്ററില്‍

ബിര്‍മിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ മുന്‍പുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും ,പുതുതായി നിലവില്‍ വരുന്ന രൂപത തല പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ഈ ശനിയാഴ്ച ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടക്കും , രാവിലെ പത്തേ മുക്കാലിന് യാമ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും . പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ റെവ .ഡോ ടോം ഓലിക്കരോട്ട്  മുഖ്യ പ്രഭാഷണം നടത്തും . രൂപത ചാന്‍സിലര്‍ റെവ. ഡോ . മാത്യു പിണക്കാട്ട് , ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ. ജോ മൂലച്ചേരി ,ട്രസ്റ്റീ ശ്രീ സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിക്കും , തുടര്‍ന്ന് നടക്കുന്ന ഗ്രൂപ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി ശ്രീ റോമില്‍സ് മാത്യു അവതരിപ്പിക്കും , ജോയിന്റ് സെക്രെട്ടറി ശ്രീമതി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിക്കും . ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങള്‍ക്ക് ട്രസ്റ്റീ ആന്‍സി ജാക്‌സണ്‍ മോഡറേറ്റര്‍ ആയിരിക്കും . ഡോ മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിക്കും ,തുടര്‍ന്ന് മൂന്നരക്ക് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിക്കുക

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.