CURRENCY RATE -
1 GBP :
100.50 INR
1 EUR :
83.54 INR
1 USD :
75.02 INR
Last Updated :
47 Minutes 47 Seconds Ago
Breaking Now

മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കില്ല; രാജന്‍ ബാബുവിനെതിരെയും ഗൗരിയമ്മ

യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ മുറുകുന്നു. മുഖ്യമന്ത്രിയുടെ ചര്‍ച്ചാവാഗ്ദാനം കെ.ആര്‍. ഗൗരിയമ്മ തള്ളി.

ജെഎസ്എസ് അധ്യക്ഷന്‍ രാജന്‍ ബാബുവിനെതിരെയും ഗൗരിയമ്മ രംഗത്തെത്തി. പാര്‍ട്ടിയുടെ അഭിപ്രായം പറയാന്‍ രാജന്‍ ബാബുവിനെ ചുമതലപ്പെടുത്തിയിട്ടില്ല.

മുന്‍ എംഎല്‍എ കെകെ ഷാജുവിനെതിരെ പാര്‍ട്ടി നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗൗരിയമ്മ വ്യക്തമാക്കി.

ജെഎസ്എസ് യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ രാജന്‍ ബാബു നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ജെഎസ്എസ് യോഗത്തില്‍ നിന്നും കെകെ ഷാജു ഇറങ്ങിപ്പോയതാണ് നടപടിയിലേക്ക് നീങ്ങാനുള്ള കാരണം. മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കിയ ഗൗരിയമ്മ മുന്നണി വിട്ടാലും പാര്‍ട്ടി അണികള്‍ ഒപ്പമുണ്ടാകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും വ്യക്തമാക്കി.

ഏതുവിധേനയും പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും മറ്റ് യുഡിഎഫ് നേതാക്കളും ശ്രമം തുടരുന്നരുന്നതിന് ഇടയിലാണ് ഗൗരിയമ്മ നിലപാട് ശക്തമാക്കിയത്.

അതേസമയം ജെഎസ്എസ് യുഡിഎഫ് വിട്ടാല്‍ താന്‍ ആ തീരുമാനത്തിന് ഒപ്പം നില്‍ക്കില്ലെന്ന് മുന്‍ എംഎല്‍എ കെ.കെ. ഷാജു. ജെഎസ്എസ് എന്ന പാര്‍ട്ടിയെ ഇല്ലാതാക്കി കൊണ്ടുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എ.എന്‍. രാജന്‍ബാബുവും പറഞ്ഞു.

ഇന്ത്യാവിഷന്റെ ന്യൂസ്‌നൈറ്റില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവുമധികം അപമാനം സഹിക്കേണ്ടിവന്നത് ഉമ്മന്‍ചാണ്ടിയില്‍ നിന്നാണെന്ന് ആര്‍. ബാലകൃഷ്ണപിള്ളയും പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.