CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 44 Seconds Ago
Breaking Now

സൗദിയിൽ തൊഴില്‍ നഷ്ടപ്പെടുന്നവർക്ക് 10 ലക്ഷം വരെ പലിശയില്ലാ വായ്പ

സൗദിയിൽ സ്വദേശിവത്കരണം കാരണം തൊഴില്‍ നഷ്ടപ്പെടുന്നവർക്ക് നാട്ടിൽ സംരംഭങ്ങള്‍ തുടങ്ങാൻ ബാങ്കുകളിൽ നിന്ന് 10 ലക്ഷം രൂപവരെ പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്നവരുടെ പുനരധിവാസത്തിനായി മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചു. 10 മുതല്‍ 25 ലക്ഷം രൂപവരെ വായ്പ കുറഞ്ഞ പലിശ നിരക്കിലും നല്‍കും. അതിനായി ബാങ്കുകളുമായി സമിതി ചർച്ച നടത്തും. സ്വദേശിവത്കരണത്തെ തുടര്‍ന്നു മടങ്ങിയ 1400 പേര്‍ ഇതുവരെ നോർക്കയുടെ ഹെല്‍പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഫ്രീ വിസയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനാകാതെ ഒളിവില്‍ കഴിയുന്നവര്‍ക്കു നാട്ടിലേക്കു മടങ്ങുന്നതിനു സൗകര്യം ചെയ്തുകൊടുക്കണമെന്ന് ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രീ വിസക്കാര്‍ക്ക് സ്‌പോണ്‍സിര്‍ഷിപ്പ് മാറാനുള്ള അവസരം നല്‍കണം. സൗദിയിലെ ഡി പോര്‍ട്ടല്‍ ക്യാമ്പുകളില്‍ മതിയായ സൗകര്യം ഒരുക്കണം. മടങ്ങിവരുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് നല്‍കണമെന്നും എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ തയ്യാറായില്ലെങ്കില്‍ ടിക്കറ്റ് തുക സംസ്ഥാനം വഹിക്കും. മടക്കി അയക്കുന്നവര്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നതിനു വിലക്കേര്‍പ്പെടുത്തരുതെന്ന് സൗദി അധികൃതരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

പ്രവാസി സര്‍വേ മേയില്‍

സംസ്ഥാനത്തെ പ്രവാസികളുടെ ആധികാരികമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സര്‍വേ മേയില്‍ ആരംഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം, ജോലി ചെയ്യുന്ന രാജ്യം, കാലയളവ് തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ ഇതോടെ ലഭ്യമാകും. ബ്യൂറോ ഒഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സും നോര്‍ക്കയും സംയുക്തമായാണ് സര്‍വേ നടത്തുന്നത്. വീടുകളിൽ നിന്ന് വിവരം ശേഖരിക്കുന്നതിന് എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. ഒന്നരമാസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കും.




കൂടുതല്‍വാര്‍ത്തകള്‍.