ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും പറയാന്‍ കഴിയാത്ത നേട്ടങ്ങള്‍ പറയാന്‍ കഴിയുന്ന നാടാണ് കേരളം. പ്രവാസികളായി ജീവിക്കുന്ന ലക്ഷക്കണക്കിന് വരുന്ന മലയാളി സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്. നാടിന്റെ മുന്നേറ്റത്തില്‍ പങ്കാളിയാകുന്നതോടൊപ്പം ജീവിതസമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ കൂടി അവസരം നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇ പ്രവാസിചിട്ടികള്‍ക്ക് തുടക്കമിട്ടത്. യുഎഇയില്‍ വന്‍ജനപിന്തുണ നേടിയ ശേഷം പ്രവാസി ചിട്ടികള്‍ യൂറോപ്പിലും ആരംഭിക്കുകയാണ്. മെയ് 17-ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ യുകെയിലെ പ്രവാസിചിട്ടികള്‍ ആരംഭം കുറിയ്ക്കും.
ജീവിതത്തില്‍ നിക്ഷേപങ്ങളും, സമ്പാദ്യങ്ങളുമില്ലെന്ന പരാതികള്‍ ഒഴിവാക്കിക്കൊണ്ട് പ്രവാസികള്‍ക്ക് മികച്ച നിക്ഷേപത്തിനുള്ള അവസരമാണ് കേരള സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വത്തിലുള്ള പ്രവാസി ചിട്ടി നല്‍കുന്നത്. മറ്റ് നിക്ഷേപ പദ്ധതികളേക്കാള്‍ സുരക്ഷിതവും ലാഭകരവുമാണെന്നതിന് പുറമെ ബാങ്ക് ലോണ്‍ ആവശ്യമുള്ളവര്‍ക്കും കൂടുതല്‍ അനുയോജ്യവുമാണ്. ഏതെങ്കിലും ഓഫീസില്‍ ചെന്ന് കാത്തുനില്‍ക്കാതെ വീടിന്റെയോ, ഓഫീസിന്റെയും സൗകര്യത്തില്‍ ഓണ്‍ലൈന്‍ വഴി പ്രവാസിചിട്ടിയില്‍ ചേരാനും, പണമടയ്ക്കാനും കഴിയുമെന്നതും ആകര്‍ഷണീയതയാണ്. ലേലം നടത്തുന്നത് ഓണ്‍ലൈന്‍ വഴി ആയതിനാല്‍ തികച്ചും സുതാര്യമായ സേവനങ്ങള്‍ ഉറപ്പുവരുത്താനും സാധിക്കും.
ഇതിനായി വെബ്‌സൈറ്റ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകള്‍ കെഎസ്എഫ്ഇ സജ്ജമാക്കിയിട്ടുണ്ട്. സമ്പാദ്യ പദ്ധതിയായോ, വായ്പയ്ക്ക് വേണ്ടിയോ ചിട്ടിയെ ഉപയോഗപ്പെടുത്താം. സാധാരണ ചിട്ടികള്‍ക്ക് വിഭിന്നമായി പ്രവാസിചിട്ടിയില്‍ എല്‍ഐസിയുടെയും, കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും (കെഎസ്‌ഐഡി) ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ചിട്ടിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് അംഗവൈകല്യങ്ങളോ, മരണമോ സംഭവിച്ചാല്‍ ബാക്കിയുള്ള തുക ഇന്‍ഷുറന്‍സ് ക്ലെയിം വഴി കെഎസ്എഫ്ഇ അടച്ചുതീര്‍ക്കുകയും ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും തചെയ്യും.
ചിട്ടി പിടിക്കുന്ന പണം താല്‍പര്യമുള്ളവര്‍ക്ക് വികസന പദ്ധതികളില്‍ നിക്ഷേപിക്കാം. ഇത് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. കിഫ്ബി ബോണ്ടുകള്‍ വഴിയാണ് ഈ നിക്ഷേപങ്ങള്‍ നടത്തുക. കേരളത്തിലെ സ്‌കൂള്‍, ആശുപത്രികള്‍ തുടങ്ങിയ പ്രൊജക്ടുകളുടെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്കും, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുമായി ഇത് ഉപയോഗിക്കുന്നു. വ്യക്തിപരമായ അഭിവൃദ്ധിക്ക് ഒപ്പം നാടിന്റെ പുരോഗതിയിലും ഇതുവഴി പ്രവാസികള്‍ക്ക് അംഗമാകാം. യുകെ മലയാളികള്‍ക്ക് മികച്ച സമ്പാദ്യം നേടാന്‍ പ്രവാസി ചിട്ടികള്‍ വേദിയൊരുക്കുമെന്നതില്‍ സംശയമില്ല.
പ്രവാസി ചിട്ടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കെഎസ്എഫ്ഇ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടാം:
Helpdesk Number (Tel.): 0471 6661888
Website (live chat): www.portal.pravasi.ksfe.com
Email :pravasi@ksfe.com
Whatsapp: 9447097907
Facebook: facebook.com/KSFEPravasiChitty
Twitter: twitter.com/KSFEPravasiChit