CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 21 Minutes 3 Seconds Ago
Breaking Now

ഇതെന്ത് പോലീസാണ്? സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്; തന്റെ കേസ് തള്ളിയ സിപിഎസിന് എതിരെ ആഞ്ഞടിക്കാന്‍ വ്യക്തിത്വം വെളിപ്പെടുത്തി ഇര രംഗത്ത്

ഫേസ്ബുക്ക് ആപ്പില്‍ കുറ്റസമ്മതം നടത്തിയതോടെ ബോണി ടര്‍ണര്‍ വിവരം പോലീസില്‍ അറിയിച്ചു

ഒരു സ്ത്രീ ഉറങ്ങിക്കിടക്കുമ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുക. അത് ചെയ്‌തെന്ന കുറ്റസമ്മതം എഴുതിത്തന്നെ നല്‍കുക. എന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനും, പ്രോസിക്യൂട്ട് ചെയ്യാനും തയ്യാറാകാതെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് കേസ് തള്ളിയാല്‍ എന്താകും നിങ്ങളുടെ പ്രതികരണം? പീഡനം കുറ്റകൃത്യമല്ലാതാക്കുന്ന നിലപാട് മുന്നോട്ടുവെച്ച പ്രോസിക്യൂട്ടര്‍മാര്‍ക്ക് എതിരെ ആഞ്ഞടിക്കാന്‍ തന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇര. 2016-ല്‍ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് പരിചയക്കാരനായ വ്യക്തി 41-കാരി ബോണി ടര്‍ണറെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. 

സംഭവത്തിന് ശേഷം രാജ്യം വിട്ടെങ്കിലും ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പിലൂടെ പ്രതി പീഡനക്കുറ്റം സമ്മതിച്ചതായി ഇവര്‍ പറയുന്നു. താന്‍ വലിയൊരു തെറ്റ് ചെയ്‌തെന്ന് ഇയാള്‍ സമ്മതിച്ചെങ്കിലും പ്രതിക്കെതിരെ കുറ്റം ചുമത്താന്‍ സിപിഎസ് തയ്യാറായില്ല. നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സിപിഎസിന്റെ നിലപാട് പീഡന ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള സാധ്യതയാണ് കുറയ്ക്കുന്നതെന്ന് കൗണ്‍സിലിംഗ് ട്രെയിനറായ ബോണി ചൂണ്ടിക്കാണിക്കുന്നു. 

'അയാള്‍ ചെയ്ത കുറ്റം സമ്മതിച്ചു. പീഡനം കുറ്റമല്ലാതാക്കിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുറ്റസമ്മതം പോലും കേസ് കോടതിയില്‍ എത്താന്‍ പര്യാപ്തമല്ലെങ്കിലും ആര്‍ക്കും പ്രതീക്ഷയ്ക്ക് പോലും വകയില്ല. സ്വയം എഴുതി നല്‍കിയ മൊഴി യുകെ നീതിന്യായ വ്യവസ്ഥയില്‍ തെളിവായി മാറുമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്', അവര്‍ നിരാശ മറച്ചുവെയ്ക്കാതെ വിശദീകരിച്ചു. 

ഫേസ്ബുക്ക് ആപ്പില്‍ കുറ്റസമ്മതം നടത്തിയതോടെ ബോണി ടര്‍ണര്‍ വിവരം പോലീസില്‍ അറിയിച്ചു. ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ വ്യക്തിഗത വിവരങ്ങളും, ഫോണും, സോഷ്യല്‍ മീഡിയയും അധികൃതര്‍ പരിശോധിച്ചു. ഒടുവില്‍ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടെന്നാണ് സിപിഎസ് തീരുമാനിച്ചത്. ഇതിനെതിരെ ജുഡീഷ്യല്‍ റിവ്യൂ അപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി ഇത് തള്ളി. ഇരയുടെ മേല്‍ ദുഃഖകരമായ അവസ്ഥ സൃഷ്ടിക്കുമെങ്കിലും കേസ് വ്യക്തമായി പഠിച്ചാണ് തീരുമാനമെന്ന് സിപിഎസ് ന്യായീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.