CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 44 Seconds Ago
Breaking Now

കാര്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ സമയമായോ? ഇതാണ് ബെസ്റ്റ് ടൈം! ബ്രിട്ടനില്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; മോശം വാര്‍ത്ത മാത്രം കേള്‍ക്കുന്ന വാഹന ഉടമകള്‍ക്ക് അല്‍പ്പം ആശ്വാസം; ലാഭം നേടാന്‍ ഈ 'ട്രിക്ക്' പ്രയോഗിക്കണം

എന്നാല്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും വിഷയത്തില്‍ ആശ്വാസത്തിന് വകയില്ല

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഇതിന്റെ ആഘാതം ഏറ്റുവാങ്ങുന്നത് സാധാരണക്കാരായ വാഹന ഉടമകളും. പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുമ്പോള്‍ പോക്കറ്റ് കീറുന്ന അവസ്ഥയ്‌ക്കൊപ്പം ഏപ്രില്‍ മാസത്തില്‍ ചാന്‍സലര്‍ പ്രഖ്യപിച്ച കാര്‍ ടാക്‌സ് വര്‍ദ്ധനവുകള്‍ കൂടി വഹിക്കേണ്ട ഗതികേട് നേരിടുന്നതിനിടെ മോട്ടോറിസ്റ്റുകള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത.

കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ കാര്യത്തിലാണ് ആ ആശ്വാസം. ഇന്‍ഷുറന്‍സ് പ്രീമിയം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരാശരി വാര്‍ഷിക പ്രീമിയം ഇപ്പോള്‍ 711 പൗണ്ടിലേക്കാണ് എത്തിയത്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കില്‍ നിന്നും 66 പൗണ്ടാണ് കുറവ് വന്നിരിക്കുന്നതെന്ന് ആറ് മില്ല്യണ്‍ ക്വട്ടേഷനുകള്‍ അടിസ്ഥാനമാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും വിഷയത്തില്‍ ആശ്വാസത്തിന് വകയില്ല. പ്രായമേറിയ ഡ്രൈവര്‍മാര്‍ക്ക് പ്രീമിയം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ട്. 70 വയസ്സും, അതിന് മുകളിലും പ്രായമുള്ളവര്‍ക്കുള്ള പ്രീമിയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 13 പൗണ്ട് വര്‍ദ്ധിച്ചു. കൂടുതല്‍ വര്‍ദ്ധനവുകള്‍ സംഭവിക്കുന്നതിന് മുന്‍പ് ഡീലുകള്‍ പരിശോധിച്ച് ഉറപ്പിക്കുന്നതാണ് സ്മാര്‍ട്ട് നീക്കമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. 

യുവ ഡ്രൈവര്‍മാരുടെ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിരക്ക് താഴുന്നുവെന്നതാണ് ആശ്വാസം. 17 വയസ്സുകാര്‍ക്ക് 1741 പൗണ്ടും, 18 വയസ്സുകാര്‍ക്ക് 2082 പൗണ്ടുമാണ് ഇപ്പോള്‍ ശരാശരി ചെലവ്, യഥാക്രമം 517 പൗണ്ടും, 352 പൗണ്ടുമാണ് കുറവ് വന്നിരിക്കുന്നത്. 

ഇന്‍ഷുറന്‍സ് കമ്പനികള്‍ മാറിമാറി ക്വട്ടേഷന്‍ എടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭം നല്‍കുന്നുവെന്ന് നിരക്ക് താരതമ്യം വ്യക്തമാക്കുന്നു. ഇതിനാല്‍ കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഈ 'ട്രിക്ക്' ഉപയോഗിച്ച് ലാഭം നേടാനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.