CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 6 Seconds Ago
Breaking Now

സുഖകരമായ കാലാവസ്ഥയ്ക്ക് അന്ത്യം; യുകെയില്‍ താപനില -5 സെല്‍ഷ്യസിലേക്ക് താഴും; ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; സ്ഥിതി വഷളാക്കാന്‍ മഴയും

സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മഴയും തേടിയെത്തും

ബ്രിട്ടനില്‍ താപനില ഈയാഴ്ച -5 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വീക്കെന്‍ഡില്‍ ജനങ്ങള്‍ സുഖകരമായ സ്പ്രിംഗ് വെയിലേറ്റ് കഴിഞ്ഞതിന് പിന്നാലെയാണ് താപനില കൂപ്പുകുത്തുന്നത്. 

യുകെയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത തെളിയുന്നുണ്ട്. ഇതിന് പുറമെ തണുപ്പ് കൂടുതല്‍ ശക്തമാക്കി ചിലയിടത്ത് മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 

തണുപ്പും, ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥ സൗത്ത്ഈസ്റ്റ് മേഖലയിലേക്കാണ് നീങ്ങുന്നത്. ഇതോടെ ഈ പ്രദേശങ്ങളില്‍ കാറ്റും, മഴയും നിറഞ്ഞ സാഹചര്യം രൂപപ്പെടും. ചൊവ്വാഴ്ച ഇംഗ്ലണ്ടിലെ നോര്‍ത്ത് ഭാഗങ്ങളിലും, വെയില്‍സിലും തുടര്‍ച്ചയായ മഴയ്ക്കും, കാറ്റ് നിറഞ്ഞ അവസ്ഥയുമാകുമെന്ന് മുന്നറിയിപ്പുണ്ട്. 

സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മഴയും തേടിയെത്തും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് ഇവിടെ സാധ്യത. ബുധനാഴ്ച താപനില കൂടുതല്‍ താഴും. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലയിലും തണുപ്പ് വ്യാപിക്കും. രാത്രി കാലങ്ങളിലാണ് തണുപ്പേറുക. 

 




കൂടുതല്‍വാര്‍ത്തകള്‍.