CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 44 Seconds Ago
Breaking Now

വധുവായി അണിഞ്ഞൊരുങ്ങി അനുപമ ; ആകാംക്ഷയില്‍ ആരാധകര്‍

മേരിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമാണ് താരം. തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. വധുവായി അണിഞ്ഞൊരുങ്ങിയ ചിത്രമാണ് ഇത്തവണ ആരാധകരെ അമ്പരപ്പിച്ചത്.

ചുവപ്പ് സാരിയില്‍ സ്വര്‍ഭരണങ്ങള്‍ അണിഞ്ഞ് വധുവായി ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കണ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം. ഭരതനാട്യം നര്‍ത്തകി പല്ലവിയായയെത്തുന്ന താരത്തിന്റെ ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

അഥര്‍വ്വ മുരളി നായകനായെത്തുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കന്നഡ ചിത്രമായ 'നാടസാര്‍വ്വബൊമ്മ', തെലുങ്ക് ചിത്രമായ 'രാക്ഷസുഡു' എന്നിവയാണ് അനുപമയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.