
















പ്രണയബന്ധം തകര്‍ന്നതിന് പിന്നാലെ മാനസികാരോഗ്യത്തിനായി തെറാപ്പി എടുത്തിരുന്നെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഒരു വര്‍ഷത്തോളം തെറാപ്പി ചെയ്തിരുന്നുവെന്നും തിരക്ക് കാരണം ഓണ്‍ലൈനായാണ് തെറാപ്പിസ്റ്റുമായി സംസാരിച്ചതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു
വളരെ ബുദ്ധിമുട്ടേറിയ ഒരു ബ്രേക്കപ്പിലൂടെ കടന്നുപോയിട്ടുണ്ട്. ആദ്യം ഒരു വനിതാ തെറാപ്പിസ്റ്റിനെയാണ് ഓണ്‍ലൈനായി സമീപിച്ചത്. ജോലിത്തിരക്ക് കാരണം നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അവര്‍ സംസാരിച്ചിരുന്ന രീതി എനിക്ക് ഇഷ്ടമായില്ല. ശരിയായ വ്യക്തിയെ കണ്ടെത്തേണ്ടത് പ്രധാനമാണ്.
അധികം അറിയപ്പെടാത്ത ഒരാളെയായിരുന്നു പിന്നീട് തേടിയത്. തെറാപ്പിസ്റ്റിന് തന്നെ അറിയാമെങ്കില്‍ അത് ട്രീറ്റ്‌മെന്റിനെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. സുഹൃത്ത് പറഞ്ഞ് ഒരു പുരുഷ തെറാപ്പിസ്റ്റിനെ കണ്ടു. അദ്ദേഹം വളരെ നല്ലയാളാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു അത്. ഞങ്ങളുടെ ചിന്താഗതികള്‍ തമ്മില്‍ യോജിച്ചതിനാല്‍ അദ്ദേഹത്തിന് എന്നെ സഹായിക്കാന്‍ കഴിഞ്ഞു.
ഒരു വര്‍ഷത്തോളം ആഴ്ചയില്‍ ഒരു സെഷന്‍ വീതം തെറാപ്പിയില്‍ പങ്കെടുത്തിരുന്നു. തെറാപ്പി ചെലവേറിയതാണെങ്കിലും അതിലൂടെ തനിക്ക് ഏറെ മെച്ചപ്പെട്ടതായി തോന്നുന്നു
മുംബൈയിലെ ജീവിതം തന്റെ മാനസികാരോഗ്യത്തിനും ഏറെ ഗുണകരമായിട്ടുണ്ടെന്നും മുംബൈ തനിക്ക് വളരെ സുഖകരവും സമാധാനപരവുമായ ഒരിടമായി മാറിയിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു.