CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 52 Seconds Ago
Breaking Now

ഫഹദിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് മാലിക്.ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ മേക്ക് ഓവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വണ്ണം കുറഞ്ഞ്, മെലിഞ്ഞ ലുക്കിലാണ് ഫഹദ് ചിത്രത്തിലുള്ളത്. ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

25 കോടി ബഡ്ജറ്റ് കണക്കാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് ഉള്ളത്.ബിജു മേനോന്‍ ,വിനയ് ഫോര്‍ട്ട് , ദിലീഷ് പോത്തന്‍ ,അപ്പനി ശരത്ത് , ഇന്ദ്രന്‍സ് , പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത

ടേക്ക് ഓഫിന് തന്നെ ദേശീയ അവാര്‍ഡ് വാങ്ങിയ സന്തോഷ് രാമന്‍ കലാസംവിധാനവും,സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യം സംഗീതവും ചിത്രത്തിന് വേണ്ടി നിര്‍വഹിക്കുന്നു.2020 ഏപ്രില്‍ മൂന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.