CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 52 Seconds Ago
Breaking Now

മാര്‍ത്തമറിയം വനിതാ സമാജം മധ്യമേഖലാ ഏകദിന സമ്മേളനം നടത്തി

മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മാര്‍ത്തമറിയം സമാജം മധ്യമേഖലാ ഏകദിന സമ്മേളനം ബര്‍മ്മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ വെച്ച് സംഘടിപ്പിച്ചു. 

'എന്റെ പ്രാണന്‍ മുഴുവന്‍ എന്നിലും, ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ' (ഇയ്യോബ് (Job) 27: 3) എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. മേല്‍പ്പറഞ്ഞ വിഷയത്തെ അടിസ്ഥാനമാക്കി ചര്‍ച്ചാക്ലാസുകളും, വചനപ്രഘോഷണവും, ഗാനപരിശീലനവും. പ്രശ്‌നോത്തരിയും ക്രമീകരിച്ചിരുന്നു. 

ബര്‍മ്മിംഗ്ഹാം ഇടവക ഗായക സംഘത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കപ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പരിശുദ്ധാത്മാവിന്റെ മൂന്ന് രൂപാന്തരങ്ങളെക്കുറിച്ചും ദൈനംദിന ജീവിതത്തില്‍ പരിശുദ്ധാത്മാവിനാല്‍ പുതുക്കം പ്രാപിക്കേണ്ട ആവശ്യകതയെക്കുറിച്ചും അച്ചന്‍ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. 

സമാജം ഭദ്രാസന സെക്രട്ടറി സോഫി തോമസ് ചിന്താവിഷയത്തെ സംബന്ധിച്ച് ആമുഖ പ്രസംഗം നടത്തി. ഫാ. വര്‍ഗ്ഗീസ് മാത്യു, ധനൂജ ജെറിന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യ വിഷയത്തെ ആസ്പദമാക്കി ഫാ. ടോം ജേക്കബ്, ലിസ്സി വര്‍ഗ്ഗീസ് എന്നിവര്‍ വളരെ പ്രചോദനമേകും വിധം ക്ലാസുകള്‍ എടുത്തു. 

ബൈബിള്‍ ക്വിസ് മത്സരത്തില്‍ സെന്റ് തോമസ് ഐഒസി കേംബ്രിഡ്, സെന്റ് സ്റ്റീഫന്‍സ് ഐഒസി, ബര്‍മ്മിംഗ്ഹാം സെന്റ് മേരീസ് ഐഒസി ബ്രിസ്റ്റോള്‍ എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും. മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

റൂബി ടെനിന്‍ സ്വാഗതവും, സോഫി തോമസ് നന്ദിയും പറഞ്ഞു. സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് ജോണ്‍, ഷെര്‍ലി കോശി, ധനൂജ് ജെറിന്‍, ഉഷ റെജി, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളന്തിന് നേതൃത്വം നല്‍കി.

വാര്‍ത്ത: 

ജോര്‍ജ്ജ് മാത്യു (പിആര്‍ഒ)

സെന്റ് സ്റ്റീഫന്‍സ് ഐഒസി,

ബര്‍മിംഗ്ഹാം. 




കൂടുതല്‍വാര്‍ത്തകള്‍.