CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 4 Minutes 59 Seconds Ago
Breaking Now

ഞായറാഴ്ച കൊറോണയ്ക്ക് 118 ഇരകള്‍; മരണസംഖ്യ 36,793; 'മരണകണക്കില്‍' ലണ്ടന്‍ മുന്നില്‍; മഹാമാരി കാലനെ കയറൂരി വിട്ടപ്പോള്‍ ബ്രിട്ടന്‍ യൂറോപ്പില്‍ ഒന്നാമതായി; വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ് മേഖലകളില്‍ 58, 52 ശതമാനം അധിക മരണങ്ങള്‍

കൊറോണാവൈറസ് രാജ്യത്തെ എങ്ങിനെ ബാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്

118 പേര്‍ കൂടി കൊറോണാവൈറസ് ബാധിച്ച് മരിച്ചതോടെ യുകെയില്‍ ആകെ മരണസംഖ്യ 36,793 ആയി ഉയര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച 170 പേര്‍ മരിച്ച സ്ഥലത്താണ് ഇക്കുറി 30 ശതമാനം കുറവ് സംഭവിച്ചിരിക്കുന്നത്. മാര്‍ച്ച് 23ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഈ ഞായറാഴ്ച പുറത്തുവന്നത്. ജൂണ്‍ 1 മുതല്‍ സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ അനുവദിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ വൈറസ് പടരുന്ന ആര്‍ നമ്പര്‍ അപകടകരമായ നിലയിലേക്ക് അടുക്കുകയാണെന്ന് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇന്‍ഫെക്ഷന്‍ നിരക്ക് 1-ല്‍ താഴെ തുടരണമെന്നാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ യുകെയില്‍ ഇത് 0.7 മുതല്‍ 1 വരെയാണ്. അതേസമയം ഒരാഴ്ച മുന്‍പുള്ള കണക്കുമായി താരതമ്യം ചെയ്താല്‍ കൊവിഡ്-19 ബാധിച്ച് ആശുപത്രിയിലുള്ള രോഗികളുടെ എണ്ണത്തില്‍ 11 ശതമാനം കുറവ് വന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചകളില്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും ഈ കുറവ് വന്നിട്ടുണ്ട്. നിലവില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 259,559 ആണ്. 3 മില്ല്യണ്‍ ടെസ്റ്റുകളെങ്കിലും ഇതിനകം നടത്തിയിട്ടുണ്ട്. 

ഇതിനിടെ കൊറോണാവൈറസ് മഹാമാരി കാലത്ത് യുകെയില്‍ സാധാരണ സമയത്തെ മരണനിരക്കിനേക്കാള്‍ ഉയര്‍ന്ന മരണങ്ങള്‍ പല മേഖലയിലും നടന്നതായുള്ള കണക്കുകള്‍ പുറത്തുവന്നു. ലണ്ടനില്‍ മരണങ്ങള്‍ ഇരട്ടിയോളം നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ 55000 മരണങ്ങളാണ് അധികമായി റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരത്തില്‍ മാര്‍ച്ച് മുതല്‍ 9200 അധിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ 82 ശതമാനം കൂടുതലാണിത്. 

സാധാരണ സംഭവിക്കുന്നതിനേക്കാള്‍ 58 ശതമാനം അധിക മരണങ്ങള്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ സംഭവിച്ചു. മാര്‍ച്ച് 6 മുതല്‍ 6193 അധിക മരണങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് വെസ്റ്റില്‍ 52 ശതമാനം മരണങ്ങളാണ് വര്‍ദ്ധിച്ചത്, 7360 അധിക മരണങ്ങള്‍. കൊറോണാവൈറസ് രാജ്യത്തെ എങ്ങിനെ ബാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.