CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 29 Seconds Ago
Breaking Now

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഹാജരായില്ലെങ്കില്‍ ഫൈന്‍; സെപ്റ്റംബറില്‍ സമ്പൂര്‍ണ്ണ വിദ്യാഭ്യാസം പുനരാരംഭിക്കും; തടയാന്‍ നോക്കരുതെന്ന് കൗണ്‍സിലുകള്‍ക്കും, യൂണിയനുകള്‍ക്കും വിദ്യാഭ്യാസ സെക്രട്ടറിയുടെ മുന്നറിയിപ്പ്; മുതിര്‍ന്ന കുട്ടികളെ രക്ഷിതാക്കള്‍ നിയന്ത്രിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍

രണ്ടാഴ്ചക്കിടയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ പിടിപെട്ടാല്‍ സ്‌കൂള്‍ മുഴുവനായോ, ഇയര്‍ ഗ്രൂപ്പിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയോ സെല്‍ഫ് ഐസൊലേറ്റ് ചെയ്യിക്കും

വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തുന്നത് തടയാന്‍ ശ്രമിക്കരുതെന്ന് കൗണ്‍സിലുകള്‍ക്കും, രക്ഷിതാക്കള്‍ക്കും, അധ്യാപക യൂണിയനുകള്‍ക്കും മുന്നറിയിപ്പ് നല്‍കി ഗാവിന്‍ വില്ല്യംസണ്‍. ഇംഗ്ലണ്ടിലെ കുട്ടികള്‍ക്ക് സെപ്റ്റംബറില്‍ തന്നെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ആവര്‍ത്തിച്ചു. എല്ലാ ഇയര്‍ ഗ്രൂപ്പുകളും തിരിച്ചെത്തുമ്പോള്‍ സ്വാഗതം ചെയ്യാന്‍ മടിക്കുന്ന കൗണ്‍സിലുകള്‍ക്കും, സ്‌കൂളുകള്‍ക്കും നടപടി നേരിടേണ്ടി വരുമെന്ന സൂചനയ്ക്ക് പുറമെ കുട്ടികള്‍ ഹാജാരാകാതെ വന്നാല്‍ രക്ഷിതാക്കള്‍ക്ക് ഫൈന്‍ അടയ്‌ക്കേണ്ടതായും വരുമെന്നും വില്ല്യംസണ്‍ പറഞ്ഞു. 

പ്രൈമറി, സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ മെഗാ ബബ്ബിളുകളായി വേര്‍തിരിച്ച് നിര്‍ത്തി കൊറോണ വ്യാപനം കുറച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ യൂണിയനുകള്‍ പദ്ധതിക്കെതിരെ രംഗത്തുണ്ട്. കുട്ടികളുടെ മടക്കം തടയുന്നവര്‍ ഏറ്റവും മോശം സാഹചര്യത്തില്‍ നിന്നും എത്തുന്ന, പിന്തുണ ആവശ്യമുള്ളവരുടെ താല്‍പര്യങ്ങളാണ് ഹനിക്കുന്നതെന്ന് വില്ല്യംസണ്‍ ചൂണ്ടിക്കാണിച്ചു. ജൂണ്‍ 1ന് പ്രൈമറി സ്‌കൂളുകള്‍ തുറന്നപ്പോള്‍ ചില കൗണ്‍സിലുകള്‍ സുരക്ഷാ ആശങ്ക പരിഗണിച്ച്  ഇതിന് വിസമ്മതിച്ചിരുന്നു. 

എന്നാല്‍ സെപ്റ്റംബറില്‍ എല്ലാ വര്‍ഷ ഗ്രൂപ്പുകളെയും തിരിച്ചെത്തിക്കാന്‍ അധികാരം ഉപയോഗിക്കുമെന്ന് വില്ല്യംസണ്‍ വ്യക്തമാക്കി. പുതിയ പദ്ധതി പ്രകാരം രണ്ടാഴ്ചക്കിടയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ പിടിപെട്ടാല്‍ സ്‌കൂള്‍ മുഴുവനായോ, ഇയര്‍ ഗ്രൂപ്പിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയോ സെല്‍ഫ് ഐസൊലേറ്റ് ചെയ്യിക്കും. സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും ഹോം ടെസ്റ്റിംഗ് കിറ്റുകള്‍ നല്‍കും. പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവരെ ടെസ്റ്റ് ചെയ്യാന്‍ മൊബൈല്‍ യൂണിറ്റുകളും രംഗത്തിറക്കും. 

കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലാസ്‌റൂമുകള്‍ക്ക് പുറത്ത് സുഹൃത്തുക്കളുമായി ഒത്തുകൂടുന്ന മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ളതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെന്നി ഹാരിസ് പറഞ്ഞു. അതുകൊണ്ട് തന്നെ സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ പെരുമാറ്റം നിയന്ത്രിക്കുകയാണ് പോംവഴി. സ്‌കൂളില്‍ കാര്യങ്ങള്‍ കൂടുതല്‍ നിയന്ത്രണവിധേയമായിരിക്കുമെന്നും ഡോ. ജെന്നി ഹാരിസ് ചൂണ്ടിക്കാണിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.