CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 19 Minutes 20 Seconds Ago
Breaking Now

ചൈനയെ ശത്രുരാജ്യമായി കണ്ടാല്‍ ബ്രിട്ടന്‍ വലിയ വിലകൊടുക്കേണ്ടി വരും; ഭീഷണിയുമായി ചൈനീസ് അംബാസിഡര്‍; യുകെ എംപിമാര്‍ ശീതകാല യുദ്ധത്തിന് വഴിയൊരുക്കുന്നു?

യുകെയുടെ സുഹൃത്തായി ഇരിക്കാന്‍ തന്നെയാണ് ചൈന ആഗ്രഹിക്കുന്നതെന്നും ലിയു ആവര്‍ത്തിച്ചു

ചൈനയെ ശത്രുരാജ്യമായി കണക്കാക്കുന്നതിന് ബ്രിട്ടന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ബീജിംഗിന്റെ മുന്നറിയിപ്പ്. ഹോങ്കോംഗ് വിഷയത്തിലും, കൊറോണാവൈറസ്, ഹുവാവേയ്, മനുഷ്യാവകാശ ധ്വംസനങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയിലാണ് ചൈനയുടെ യുകെ അംബാസിഡര്‍ ഈ ഭീഷണി മുഴക്കുന്നത്. 

വിദേശകാര്യ നയങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ പ്രത്യാഘാതം ബ്രിട്ടന്‍ നേരിടേണ്ടി വരുമെന്ന് ലിയു സിയാഒമിംഗ് വ്യക്തമാക്കി. നിലവിലെ ട്രാക്ക് മാറ്റിയില്ലെങ്കില്‍ ബീജിംഗിന്റെ പങ്കാളിയെന്ന നിലയില്‍ നേടുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകും. ചില ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ പുതിയ ശീതയുദ്ധത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

യുകെയുടെ സുഹൃത്തായി ഇരിക്കാന്‍ തന്നെയാണ് ചൈന ആഗ്രഹിക്കുന്നതെന്നും ലിയു ആവര്‍ത്തിച്ചു. ചൈനീസ് അംബാസിഡറുടെ വാക്കുകള്‍ നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്താന്‍ മാത്രമാണ് ഉപകരിക്കുക. വാക്‌പോരില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇരുഭാഗത്ത് നിന്നും നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. 

ബ്രിട്ടനില്‍ പുതിയ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഹുവാവെയെ വിലക്കിയിരുന്നു. ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് ഇതിന് വഴിയൊരുക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.