CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 25 Minutes 12 Seconds Ago
Breaking Now

ശ്വാസം മുട്ടല്‍ കൂടുന്നു, എന്നെ ഓര്‍ക്കുക... ഡോ ഐഷയെന്ന പേരിലുള്ള ഈ പോസ്റ്റ് വ്യാജം

ഡോക്ടര്‍ ഐഷ കോവിഡിനോട് പൊരുതി മരിച്ചെന്നും അവര്‍ അവസാന നിമിഷം പങ്കുവച്ച വരികളാണിതെന്നും പറഞ്ഞാണ് പലരും ഇതു പങ്കുവച്ചത്.

സോഷ്യല്‍മീഡിയയില്‍ വേദനയോടെ ഈ കുറിപ്പും ചിത്രവും പങ്കുവയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. ഡോക്ടര്‍ ഐഷ കോവിഡിനോട് പൊരുതി മരിച്ചെന്നും അവര്‍ അവസാന നിമിഷം പങ്കുവച്ച വരികളാണിതെന്നും പറഞ്ഞാണ് പലരും ഇതു പങ്കുവച്ചത്. സോഷ്യല്‍മീഡിയയില്‍ ട്രന്റാവുകയും ചെയ്തു. എന്നാല്‍ സത്യമിതാണ്.

യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പങ്കുവച്ച കുറിപ്പ്

ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടത് ഡോക്ടര്‍ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്?ഏത് ആശുപത്രിയില്‍ മരിച്ചു?എന്ന ചോദ്യങ്ങളൊക്കെ നിലനില്‍ക്കെ തന്നെയാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

ആരോ ഒരാള്‍ ഐഷ എന്ന പേരില്‍ ക്രിയേറ്റ് ചെയ്ത ട്വിറ്റര്‍ ഐഡിയില്‍ നിന്നും തന്റെ അന്ത്യ നിമിഷം എന്ന പേരില്‍ കുറിച്ച എഴുത്താണ് ഇപ്പോള്‍ വയറലായി ഓടുന്നത്.

ട്വിറ്റര്‍ അക്കൗണ്ട് തിരഞ്ഞു പോയപ്പോള്‍ എക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയില്‍ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റല്‍ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്. 

ഉറവിടമില്ലാത്ത ഇല്ലാത്ത ഇത്തരം വാര്‍ത്തകള്‍ക്ക് എത്ര പെട്ടന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.