CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 57 Seconds Ago
Breaking Now

ലണ്ടന്‍ ലോക്ക്ഡൗണിലേക്ക്? തലസ്ഥാനവും, മറ്റ് നഗരങ്ങളും വൈറസ് നിയന്ത്രണത്തിനായി അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്; എം25 സീല്‍ ചെയ്യാനുള്ള ബോറിസിന്റെ നീക്കത്തിനെതിരെ സാദിഖ് ഖാന്‍; ചോദിക്കാതെ 'പൂട്ടരുതെന്ന്' ലണ്ടന്‍ മേയര്‍

തലസ്ഥാന നഗരത്തിലെ ഏറ്റവും ദുരന്തം ഏറ്റുവാങ്ങുന്ന സ്ഥലങ്ങള്‍ ഹാക്ക്‌നിയും, സിറ്റി ഓഫ് ലണ്ടനുമാണ്

കൊറോണാവൈറസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യം ഉണ്ടായാല്‍ ലണ്ടന്‍ അടച്ചുപൂട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാതെ നം.10. ഇതോടെ പ്രധാനമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ രംഗത്തെത്തി. നഗരത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ മനഃസാക്ഷിയില്ലാത്ത നിലപാടാണ് ബോറിസ് ജോണ്‍സണ്‍ സ്വീകരിക്കുന്നതെന്നാണ് ഖാന്റെ വിമര്‍ശനം. എം25 ക്വാറന്റൈന്‍ സോണില്‍ ഉള്‍പ്പെടുമെന്ന നിര്‍ദ്ദേശങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സാദിഖ് ഖാന്‍ വെളിപ്പെടുത്തിയത്. 12 ആഴ്ചയായി കോബ്രാ യോഗങ്ങളില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, ആശയവിനിമയം നടത്താതെയുള്ള നടപടികള്‍ അസ്വീകാര്യമാണെന്നും മേയര്‍ വ്യക്തമാക്കി. 

രോഗം രണ്ടാംഘട്ട വ്യാപനത്തിലേക്ക് കടന്നാല്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന വിഷയത്തില്‍ ചാന്‍സലര്‍ ഋഷി സുനാകുമായി ചേര്‍ന്നാണ് ബോറിസ് യുദ്ധകാല അടിസ്ഥാനത്തിലുള്ള യോഗം സംഘടിപ്പിച്ചത്. ലണ്ടനില്‍ ലോക്ക്ഡൗണ്‍ സമാനമായ അവസ്ഥ വരുന്നതും, തലസ്ഥാന നഗരത്തിന് ചുറ്റുമുള്ള സുരക്ഷാ അതിര്‍ത്തിയായി എം25 പ്രവര്‍ത്തിപ്പിക്കുന്നതും അടക്കമുള്ള നടപടികളാണ് പരിശോധിക്കുന്നത്. കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചാല്‍ താമസിക്കുന്ന നഗരത്തിനും, പട്ടണങ്ങള്‍ക്കും പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും, നോ-ഗോ സോണുകള്‍ രൂപപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു. 

ഗതാഗത ബന്ധം വിച്ഛേദിച്ചുള്ള കണ്ടെയിന്‍ സ്ട്രാറ്റജി ലണ്ടനില്‍ മാത്രമല്ല ഏത് സ്ഥലത്തും വന്നേക്കാമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് വിശദമാക്കി. തലസ്ഥാന നഗരത്തിലെ ഏറ്റവും ദുരന്തം ഏറ്റുവാങ്ങുന്ന സ്ഥലങ്ങള്‍ ഹാക്ക്‌നിയും, സിറ്റി ഓഫ് ലണ്ടനുമാണ്. ജൂലൈ 25 മുതല്‍ 31 വരെ ഒരു ലക്ഷം പേരില്‍ 19.4 കേസുകളാണ് കണ്ടെത്തുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറോകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കേസുകള്‍ കുറവാണ്. മഹാമാരി തടയാന്‍ കഴിഞ്ഞ ആഴ്ച പുതിയ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്ന മേഖലയാണിത്. 

ഇതിനിടെ കഴിഞ്ഞ ആറ് ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. 938 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. പബ്ബുകളും, റെസ്റ്റൊറന്റുകളും ഉള്‍പ്പെടെയുള്ളവ തുറന്നതിന് ശേഷമാണ് കേസുകള്‍ വീണ്ടും തിരിച്ചുവരുന്നത്.   




കൂടുതല്‍വാര്‍ത്തകള്‍.