CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 39 Minutes 39 Seconds Ago
Breaking Now

മമ്മൂട്ടിയും ലാലു അലക്‌സും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു അപൂര്‍വ ചിത്രം വൈറല്‍

മമ്മൂട്ടിയും ലാലു അലക്‌സും തമ്മിലുള്ള  സൗഹൃദത്തിന്റെ ഒരു അപൂര്‍വ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ലാലു അലക്‌സിന്റെ നെഞ്ചില്‍ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം  ആരാധകര്‍  ആഘോഷമാക്കുകയാണ്. ഹോട്ടല്‍ മുറിയില്‍ നിന്ന്  ഫോട്ടോഗ്രാഫര്‍ ചിത്രാ കൃഷ്ണന്‍കുട്ടി ക്യാമറയില്‍ പകര്‍ത്തിയ ചിത്രമാണിത്

കാരവാന്‍ ഇല്ലാതിരുന്ന കാലത്ത് താരങ്ങളെല്ലാം ഷൂട്ടിങ് ഇടവേളകളില്‍ അവര്‍ താമസിക്കുന്ന മുറികളിലെത്തിയായിരുന്നു വിശ്രമിച്ചിരുന്നത്.

മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച താരമാണ് ലാലു അലക്‌സ്. മമ്മൂട്ടിക്കൊപ്പം സുഹൃത്തായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ലാലു അലക്‌സ് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ്  ലഭിച്ചിരുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ലാലു അലക്‌സിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷൈലോക്കാണ് മമ്മൂട്ടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

 




കൂടുതല്‍വാര്‍ത്തകള്‍.