CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 36 Minutes 47 Seconds Ago
Breaking Now

സോണിയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് യുകെ മലയാളികള്‍; ടിന്റുവിന്റെയും മക്കളുടേയും വേദന ഏവരിലും കണ്ണീരു പടര്‍ത്തി; വേദനയോടെ വിടപറഞ്ഞ് സുഹൃത്തുക്കള്‍

രണ്ടു കുരുന്നുകള്‍ക്കൊപ്പം നിസഹായയായി ടിന്റു നില്‍ക്കുന്നത് ഏവരിലും വേദന പടര്‍ത്തുന്ന കാഴ്ചയായി.

സോണി ചാക്കോയെന്ന കോട്ടയം കങ്ങഴ സ്വദേശിയുടെ മരണം ഒരു കുടുംബത്തെയാകെ അനാഥരാക്കിയിരിക്കുകയാണ്. മരണത്തില്‍ തളര്‍ന്നുപോയ ഭാര്യ ടിന്റുവിനും മക്കള്‍ അന്നയ്ക്കും ഹൈഡനും അസോസിയേഷന്‍ അംഗങ്ങള്‍ സഹായവുമായി എത്തി.

രണ്ടു കുരുന്നുകള്‍ക്കൊപ്പം നിസഹായയായി ടിന്റു നില്‍ക്കുന്നത് ഏവരിലും വേദന പടര്‍ത്തുന്ന കാഴ്ചയായി. സെമിത്തേരിയിലേക്ക് മൃതദേഹം കൊണ്ടുപോകുമ്പോള്‍ ഇനിയൊരിക്കലും കാണാനാകില്ലെന്ന യാഥാര്‍ത്ഥ്യം ടിന്റുവിന്റെ ആഴത്തിലുള്ള കരച്ചിലിന് വഴിമാറി.

അടുത്ത ബന്ധുക്കളും പരിചയക്കാരും മാത്രമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങിനെത്തിയത്. ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികളായ സോണിയുടേയും കുടുംബത്തിന്റെയും പരിചയക്കാരായ വൈദീകരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. വൈദീകരായ ഫാ അനൂപ് എബ്രഹാം, ഫാ മാത്യു കുര്യാക്കോസ്, ഫാ ടോം ജേക്കബ്, ഫാ ബിനോയ് എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വമേകിയത്.

ആറു വയസുള്ള  സോണിയും മൂന്നു വയസുകാരന്‍ ഹൈഡനും പിതാവിന്റെ വിയോഗത്തില്‍ വേദനയിലാണ്. അമ്മ ജോലി കഴിഞ്ഞുവരും വരെ അച്ഛന്റെ നിശ്ചലമായ മൃതശരീരത്തിനൊപ്പം കഴിഞ്ഞ കുട്ടികളുടെ മാനസികാവസ്ഥ അതീവ ദയനീയമാണ്. മരണ തീവ്രത അറിയില്ലെങ്കിലും ഈ കുരുന്നുകള്‍ അച്ഛന്‍ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആകെ തളര്‍ന്നിരിക്കുകയാണ്.

 

അസോസിയഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അനുശോചനം അറിയിച്ചു..

 




കൂടുതല്‍വാര്‍ത്തകള്‍.