CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 37 Minutes 5 Seconds Ago
Breaking Now

ഇന്ത്യാ പെന്തക്കോസത് ദൈവസഭ, യുകെ& ഐര്‍ലന്റ് റീജിയന്റെ ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ ഈ മാസം 29,30 തീയതികളില്‍

ഇന്ത്യാ പെന്തക്കോസത് ദൈവസഭ, യുകെ& ഐര്‍ലന്റ് റീജിയന്റെ ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ ഈ മാസം 29,30 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചു. 29 ന് ശനിയാഴ്ച യു കെ സമയം 6.30നും (IST 11pm),  ഞായറാഴ്ച രാവിലെ യു കെ. സമയം 10.30 ന്  (IST 3pm) സംയുക്ത ആരാധനയുമായി രണ്ട് ദിവസത്തെ കണ്‍വന്‍ഷനാണ് ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സെക്കറിയ പ്രാര്‍ത്ഥിച്ച് ഉല്‍ഘാടനം ചെയ്യുന്ന യോഗത്തില്‍ IPC ജനറല്‍ പ്രസിഡന്റ് റെവ. ഡോ. ടി. വല്‍സന്‍ എബ്രഹാം  മുഖ്യ പ്രഭാഷകനായിരിക്കും.   ഞായറാഴ്ച ദിവസം, UK യിലും Ireland ലും ഉള്ള 28 ല്‍ പരം IPC സഭകള്‍ ഒന്നിച്ചുള്ള സംയുക്ത ആരാധയില്‍ പാസ്റ്റര്‍ സണ്ണി കുര്യന്‍( വാളകം) മുഖ്യ പ്രഭാഷകനായിരിക്കും. 

ഗാനശുശ്രൂഷ പാസ്റ്റര്‍ സ്റ്റാന്‍ലി എബ്രഹാം (Arunachal Pradesh) നയിക്കും.  സും ആപ്പീക്കേഷന്‍ (lD No.7075561897) മാദ്ധ്യമത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുകയും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഉല്‍സാഹിക്കുകയും ചെയ്യണമെന്ന് കണ്‍വന്‍ഷന് നേതൃത്വം നല്‍ക്കുന്ന പാസ്റ്റര്‍മാരായ C.T. Abraham,  Jacob George, Wilson Baby, സഹോദരന്മാര്‍ Mathew Sam, John Mathew എന്നിവര്‍ അറിയിച്ചു. 

വാര്‍ത്ത:  Pastor P. C. Xaviour, UK

 




കൂടുതല്‍വാര്‍ത്തകള്‍.