CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 28 Seconds Ago
Breaking Now

ലിവര്‍പൂള്‍ അക്ഷരവേദി ഉദ്ഘാടനം ഇന്ന്

ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് അക്ഷരവേദി ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ യു .കെ ലേഖകനുമായ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മാധ്യമപ്രവര്‍ത്തകന്‍ നിധീഷ് സോമന്‍ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങില്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. കുറച്ച്

കാലങ്ങളായിട്ട് നിര്‍ത്തി വെച്ചിരുന്ന മലയാളം ക്ലാസുകള്‍ വീണ്ടും പുനരാരംഭിക്കുക വഴി ലിവര്‍പൂളില്‍ പുതിയതായിട്ട് എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാ മലയാളി കുടുംബാംഗങ്ങള്‍ക്കും ഇതൊരു വലിയ മുതല്‍ക്കൂട്ടായിരിക്കും

എന്ന് ലിംക പ്രസിഡന്റ് ശ്രീ തോമസുകുട്ടി ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ എടുത്തു പറയുകയുണ്ടായി. വിപിന്‍ വര്‍ഗീസ് റാണി ജേക്കബ്, സണ്ണി ജേക്കബ് എന്നിവര്‍ മലയാളം ക്ലാസുകള്‍ കോര്‍ഡിനേറ്റ് ചെയ്യും.

പി ആര്‍ ഒ  സണ്ണി ജേക്കബ്

 




കൂടുതല്‍വാര്‍ത്തകള്‍.