ബ്രിസ്‌റ്റോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ മാര്‍ലോയില്‍ നിന്നുള്ള സുദീപ് വാസനും സറേയില്‍ നിന്നുള്ള സന്തോഷും വിജയികളായി
രാവിലെ ഒമ്പതരയോടെ ആരംഭിച്ച് വൈകീട്ട് ആറു മണിവരെയായിരുന്നു മത്സരങ്ങള്‍. ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ 501 പൗണ്ട് വിജയികള്‍ക്ക് കൈമാറി.
രണ്ടാം സമ്മാനം 301 പൗണ്ടും മൂന്നാം സമ്മാനം 201 പൗണ്ടും നാലാം സമ്മാനം 101 പൗണ്ടുമായിരുന്നു സമ്മാനം.
ലിവര്‍പൂളില്‍ നിന്നുള്ള ഷാനും ജോയലും റണ്ണേഴ്‌സ് അപ്പായി
സ്വാന്‍സിയില്‍ നിന്നുള്ള ജുവലും മേബലും മൂന്നാം സ്ഥാനം നേടി.
വാട്‌ഫോര്‍ഡില്‍ നിന്നുള്ള ആല്‍ബര്‍ട്ടും പ്രസന്നയും നാലാം സ്ഥാനവും കരസ്ഥമാക്കി.
ലിജു ,ബിജു, ടെനി , ബ്രിസ്റ്റോളിലെ പ്രശസ്തമായ ബ്ലാസ്റ്റേഴ്‌സ് ക്ലബ് അംഗങ്ങളെല്ലാം ചേര്‍ന്ന് ഒരുക്കിയ ടൂര്‍ണമെന്റ് ഈ വര്‍ഷവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി.