CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 46 Seconds Ago
Breaking Now

അന്തരിച്ച യുവ സംരംഭകന്‍ ജീമോന്റെ സംസ്‌കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ ഇന്ന് വൈകീട്ട് മൂന്നു മണിക്ക് ; മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍

സംസ്‌കാര ചടങ്ങുകളുടെ ലൈവ് സംപ്രേഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 29 ന് അന്തരിച്ച യുകെയിലെ പ്രഗത്ഭ യുവ സംരംഭകന്‍ ജീമോന്‍ പന്തിരുവേലിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തിലാണ് ചടങ്ങു നടത്തുക. സംസ്‌കാര ചടങ്ങുകളുടെ ലൈവ് സംപ്രേഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ശേഷം യുകെയില്‍ നിന്ന് കേരളത്തിലേക്ക് മൃതദേഹമെത്തിക്കുന്നതും ആദ്യമായാണ്.

കഴിഞ്ഞ മാര്‍ച്ച് 29ന് കോവിഡ് ബാധിതനായാണ് അദ്ദേഹം ലണ്ടന്‍ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് രോഗനില വഷളായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൂടി ഇടപെട്ട് എക്‌മോ വെന്റിലേറ്റര്‍ സൗകര്യമുള്ള പാപ്വാര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചു മാസത്തെ ആശുപത്രി ജീവിതത്തിലും പ്രതീക്ഷയുണ്ടാകുന്ന മാറ്റം ഉണ്ടായില്ല. 

മുംബൈ വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിക്കുക. രണ്ടാഴ്ച മുമ്പ് ജീമോന്റെ ഭാര്യയും കുഞ്ഞും നാട്ടിലെത്തിയിരുന്നു. ഇവര്‍ ക്വാറന്റീന്‍ കാലം പൂര്‍ത്തിയായതോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് സംസ്‌കാരം നടത്തുക.

യുവ സംരഭകനായ ജീമോന്റെ ബിസിനസ് മികവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. യുകെ കോളേജ് ഓഫ് ബിസിനസ്സ് ആന്‍ഡ് കംപ്യൂറ്റിഗിന്റെ കീഴില്‍ ആറു കോളേജുകള്‍ ഉള്ള ജീമോന്‍ നിരവധി പേര്‍ക്ക് ജോലി നല്‍കി ഒപ്പം കൂട്ടി. ഇന്ത്യന്‍ പൗരത്വം സൂക്ഷിച്ചിരുന്ന ജീമോന് നാട്ടിനോടുള്ള സ്‌നേഹം അത്രയേറെയായിരുന്നു. അതിനാല്‍ തന്നെയാണ് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്താന്‍ കുടുംബം തീരുമാനിച്ചത്.

സംസ്ക്കാര ശുശ്രൂഷകളുടെ വീഡിയോ Live സംപ്രേക്ഷണം Youtube-ൽ " FUNERAL SERVICE OF GEOMON JOSEPH 20. 09.20" എന്ന hashtag-ൽ    12: 00 pm മുതൽ ലഭ്യമാണ് Link: https://youtu.be/7uk5NJ4X_w8




കൂടുതല്‍വാര്‍ത്തകള്‍.