CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 5 Seconds Ago
Breaking Now

കൊറോണാവൈറസ് പരിശോധനയ്ക്ക് 'കൊവിഡ് പോലീസ്'; സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക്; ജോലിക്കാരെ നിര്‍ബന്ധിച്ച് ഹാജരാക്കിയാല്‍ 10,000 പൗണ്ട് പിഴ; വിലക്കുകളുടെ പേരില്‍ ടോറി പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷം

ഏതെങ്കിലും വ്യക്തികള്‍ ക്വാന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വിവരം ലഭിച്ചാല്‍ പോലീസ് അന്വേഷണം നടത്തും

കൊവിഡ്-19 സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ പോലീസ് സ്‌പോട്ട് ചെക്കിംഗ് ഇന്നുമുതല്‍ ആരംഭിക്കും. വിലക്കുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ രഹസ്യ വിവരങ്ങള്‍ ലഭിക്കുന്നത് പ്രകാരവും പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യക്തിയോ, അയാളുടെ സമ്പര്‍ക്കത്തില്‍ വരുന്നവരോ പോസിറ്റീവായി കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യപ്പെട്ടാല്‍ അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഓഫീസര്‍മാര്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തും. 

മഹാമാരിയെ പിടിച്ചുകെട്ടാല്‍ ബോറിസ് ജോണ്‍സണ്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് ടോറി എംപിമാര്‍ ഒരു ഭാഗത്ത് വിമതനീക്കം ശക്തമാക്കുന്നതിന് ഇടയിലാണ് പോലീസ് ക്ഷേമവിവരം അന്വേഷിക്കാന്‍ വീട്ടിലെത്തുന്നത്. ഭൂരിപക്ഷം പേരും നിയമം അനുസരിച്ചതിന്റെ ഫലമായി ലഭിച്ച നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കുന്ന തരത്തില്‍ നിയമലംഘകരെ വെറുതെവിടില്ലെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. 

ഇതോടെ പോലീസ് സേന ക്വാറന്റൈന്‍ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശക്തമായി രംഗത്തിറങ്ങുമെന്ന് വ്യക്തമായി. ഇംഗ്ലണ്ടില്‍ കൊവിഡ്-19 പോസിറ്റീവ് ആകുകയോ, എന്‍എച്ച്എസ് ടെസ്റ്റ് & ട്രേസ് ബന്ധപ്പെടുകയോ ചെയ്യുന്നവര്‍ പത്ത് ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണമെന്നാണ് നിയമം. സെല്‍ഫ് ഐസൊലേഷനില്‍ പോകാതിരിക്കുകയോ, ജോലിക്കാരെ നിര്‍ബന്ധിച്ച് ജോലിക്ക് ഹാജരാക്കുകയോ ചെയ്യുന്ന തൊഴില്‍ദാതാക്കള്‍ക്കും 10,000 പൗണ്ട് വരെ പിഴ അടിച്ചുനല്‍കും. 

ഏതെങ്കിലും വ്യക്തികള്‍ ക്വാന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വിവരം ലഭിച്ചാല്‍ പോലീസ് അന്വേഷണം നടത്തും. ഇതിനിടെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ ലോക്ക്ഡൗണ്‍ ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ട്യൂഷന്‍ ഫീസ് റീഫണ്ട് ചെയ്യണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.