CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 13 Seconds Ago
Breaking Now

സെക്‌സ് വിലക്ക് തിരികെ എത്തിച്ച് ബോറിസ്! ടിയര്‍ 2, ടിയര്‍ 3 കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ കപ്പിള്‍സിന് ഇന്‍ഡോറില്‍ സമ്പര്‍ക്കത്തില്‍ വരുന്നതിന് വിലക്ക് പ്രഖ്യാപിച്ച് ഡൗണിംഗ് സ്ട്രീറ്റ്; പുറത്തുവെച്ച് കണ്ടാല്‍ സാമൂഹിക അകലം പാലിക്കണം; ദീര്‍ഘകാല ബന്ധത്തില്‍ ഉള്ളവര്‍ക്കും ബാധകം!

ടിയര്‍ 2ല്‍ പെടുന്നവര്‍ക്കും ഇന്‍ഡോറില്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദമില്ല

ഒരുമിച്ച് ജീവിക്കാത്ത ദമ്പതികള്‍ കൊറോണാവൈറസ് ഹോട്ട്‌സ്‌പോട്ടുകളില്‍ സാമൂഹിക അകല നിയമങ്ങള്‍ പാലിക്കണമെന്ന് വ്യക്തമാക്കി ഡൗണിംഗ് സ്ട്രീറ്റ്. ദീര്‍ഘകാല ബന്ധത്തില്‍ പെട്ടവരാണെങ്കിലും പുറത്ത് വെച്ച് കണ്ടാല്‍ സാമൂഹിക അകലം പുലര്‍ത്തണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ടിയര്‍ 2, ടിയര്‍ 3 മേഖലകളില്‍ താമസിക്കുന്നവര്‍ ഒരു കുടുംബത്തിലോ, ഒരു സപ്പോര്‍ട്ട് ബബ്ബിളിലോ പെടാത്ത സുഹൃത്തുക്കളോ, കുടുംബാംഗങ്ങളുമായോ ഇന്‍ഡോറില്‍ സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ലെന്ന് കൊവിഡ്-19 വിലക്കുകള്‍ വ്യക്തമാക്കുന്നു. 

ആറ് പേരുടെ നിയമവും, സാമൂഹിക അകലവും പാലിക്കുന്നിടത്തോളം ഔട്ട്‌ഡോറില്‍ ആളുകള്‍ക്ക് കണ്ടുമുട്ടാം. ഒരുമിച്ച് താമസിക്കുന്നെങ്കിലും വ്യക്തമായ ബന്ധത്തിലുള്ളവര്‍ക്ക് പോലും ഇളവ് നല്‍കാത്തത് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയാണ്. സര്‍ക്കാരിന്റെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഗൈഡ്‌ലൈന്‍ പ്രകാരം വീട്ടിലുള്ളവരില്‍ നിന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ല. ബന്ധം പ്രഖ്യാപിച്ച ആരെങ്കിലുമായും ഇതിന്റെ ആവശ്യമില്ല. 

എന്നാല്‍ ഈ ഇളവ് ടിയര്‍ 3 സിസ്റ്റത്തില്‍ പെടുന്നവര്‍ക്ക് അനുവദിച്ചിട്ടില്ല. ഇതോടെ പല കപ്പിള്‍സും മാസങ്ങളോളം അകന്ന് കഴിയേണ്ട സാഹചര്യം നേരിടും. ഒരു മുതിര്‍ന്ന വ്യക്തി മറ്റൊരു കുടുംബത്തില്‍ ചേരുന്നതിനെയാണ് സപ്പോര്‍ട്ട് ബബ്ബിളായി നിശ്ചയിച്ചിട്ടുള്ളത്. ഈ അംഗങ്ങള്‍ക്ക് പരസ്പരം സന്ദര്‍ശിക്കാനും, രാത്രിയില്‍ തങ്ങുന്നതിനും വിലക്കില്ല. രോഗവ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കാനാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും ഇന്‍ഡോറില്‍ വൈറസ് വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുവെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വിശദീകരിച്ചു. 

ടിയര്‍ 2ല്‍ പെടുന്നവര്‍ക്കും ഇന്‍ഡോറില്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദമില്ല. പുറത്തുവെച്ച് നിബന്ധനകള്‍ പാലിച്ച് കാണുകയുമാകാം. ടിയര്‍ 3 മേഖലയിലാണ് കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ പാലിക്കേണ്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.