CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 42 Minutes 50 Seconds Ago
Breaking Now

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സെക്‌സിന് പരിപോഷിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കാത്തിരിക്കവെ അധ്യാപിക 'ഗര്‍ഭിണിയായി'; ഉത്തരവാദിതായത് മറ്റൊരു വിദ്യാര്‍ത്ഥി; ആരും അറിയരുതെന്ന് പറഞ്ഞ ബന്ധം സ്‌കൂളില്‍ പാട്ടായതോടെ കുരുക്കായി

ദീര്‍ഘകാലമായി ലൈംഗിക ബന്ധം സൂക്ഷിച്ചിരുന്ന മറ്റൊരു ആണ്‍കുട്ടിയില്‍ നിന്നും അധ്യാപിക ഗര്‍ഭം ധരിക്കുകയായിരുന്നു

കണക്ക് അധ്യാപികയെ ഗര്‍ഭിണിയാക്കി ഒരു വിദ്യാര്‍ത്ഥി. അതും മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സെക്‌സിനായി കൊണ്ടുപോയതിന് വിചാരണയ്ക്കായി കാത്തിരിക്കവെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. 15 വയസ്സുകാരന് 354 പൗണ്ടിന്റെ ഗുസി ബെല്‍റ്റ് വാങ്ങിക്കൊടുത്താണ് 30-കാരിയായ റെബേക്ക ജോയ്ണ്‍സ് കുട്ടിയെ വളച്ചെടുക്കുന്നത്. 

ഇതിന് ശേഷം തന്റെ ഓഡി കാറില്‍ സാല്‍ഫോര്‍ ക്വേയ്‌സിലുള്ള ഫ്‌ളാറ്റിലേക്ക് എത്തിച്ച ശേഷമാണ് വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതെന്നാണ് കോടതി വിചാരണയില്‍ വ്യക്തമായത്. ആരോടും ഇതേക്കുറിച്ച് പറയരുതെന്ന് അധ്യാപിക പറഞ്ഞെങ്കിലും സ്‌നാപ്ചാറ്റില്‍ ഒരു സുഹൃത്തിനോട് ആണ്‍കുട്ടി ഇതേക്കുറിച്ച് വിവരം പങ്കുവെച്ചു. Rebecca Joynes is in court charged with having sex with a 15-year-old boy

സുഹൃത്ത് ഇത് വിശ്വസിക്കാന്‍ വിസമ്മതിച്ചതോടെ വിദ്യാര്‍ത്ഥി അധ്യാപികയുടെ ചിത്രം രഹസ്യമായി എടുക്കുകയും, അയച്ച് നല്‍കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. വീക്കെന്‍ഡ് ആയതോടെ വാര്‍ത്ത സ്‌കൂളില്‍ പ്രചരിക്കുകയും, തിങ്കളാഴ്ച ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് പോലീസിനെ വിളിക്കുകയുമായിരുന്നു. 

ഇവിടെ വെച്ച് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തു. 18 വയസ്സില്‍  താഴെയുള്ള കുട്ടികളെ ബന്ധപ്പെടരുതെന്ന വിലക്കിലാണ് ജോയ്ണ്‍സിനെ ജാമ്യത്തില്‍ വിട്ടത്. ജോലിയില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തു. എന്നാല്‍ ദീര്‍ഘകാലമായി ലൈംഗിക ബന്ധം സൂക്ഷിച്ചിരുന്ന മറ്റൊരു ആണ്‍കുട്ടിയില്‍ നിന്നും അധ്യാപിക ഗര്‍ഭം ധരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ കുട്ടിയെ അധ്യാപിക പ്രസവിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ വിചാരണ തുടരുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.