CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 7 Seconds Ago
Breaking Now

യുകെ മലയാളിയെ തേടി മറ്റൊരു കോവിഡ് മരണം കൂടി ; ലണ്ടനില്‍ മരിച്ചത് മുംബൈ മലയാളിയായ പുന്നൂസ് കുര്യന്‍ ; ആശങ്കയാകുന്നു വീണ്ടും കോവിഡ്

കോവിഡിന്റെ ലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പുന്നൂസിന് പിന്നീട് ന്യുമോണിയ പിടിപെട്ടതോടെയാണ് രോഗ നില വഷളായത്.

കോവിഡ് രോഗ വ്യാപനം ആശങ്കയാകുന്നു. ആദ്യ കോവിഡ് വ്യാപന സമയം 17 യുകെ മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ രണ്ടാം കോവിഡ് വ്യാപനത്തില്‍ മൂന്നാഴ്ചയ്ക്കിടെ നഷ്ടമായത് ആറു പേരുടെ ജീവനാണ്. മുംബൈ മലയാളിയും കായംകുളം സ്വദേശിയുമായ ജോര്‍ജി കുര്യന്‍ എന്ന പുന്നൂസ് കുര്യനാണ് (68) കോവിഡ് മൂലം മരിച്ചത്. ഹീത്രൂ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി മാനേജ്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസിയും പ്രാര്‍ത്ഥനാ സമൂഹത്തില്‍ സജീവ സാന്നിധ്യവുമായിരുന്നു ഇദ്ദേഹം. രോഗ നില വഷളായതോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കോവിഡിന്റെ ലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പുന്നൂസിന് പിന്നീട് ന്യുമോണിയ പിടിപെട്ടതോടെയാണ് രോഗ നില വഷളായത്. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ലണ്ടനില്‍ ഈസ്റ്റ്ഹാമിന് അടുത്താണ് താമസം. കദോഷ് മരിയന്‍ മിനിസ്ട്രി അംഗമായ അദ്ദേഹം ബ്രദര്‍ പുന്നൂസ് എന്നാണ് അറിയപ്പെട്ടിരുന്നത്. കദോഷ് ട്രസ്റ്റിന്റെ സെക്രട്ടറി കൂടിയാണ്. ഭാര്യ മേരിക്കുട്ടി പുന്നൂസ്. മക്കളായ ജൂബിന്‍, മെല്‍വിന്‍ എന്നിവര്‍ മൊബൈല്‍ വഴിയാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. ലണ്ടന്‍ സെന്റ്  ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി അംഗവുമാണ്.

മുംബൈയില്‍ പഠനം പൂര്‍ത്തിയാക്കി ബഹ്‌റൈനില്‍ ജോലി ചെയ്ത ശേഷമാണ് യുകെയിലെത്തിയത്. ഒരാഴ്ചയിലധികമായി ആശുപത്രിയില്‍ ന്യുമോണിയ പിടിപെട്ട് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടത് മുതല്‍ രോഗ നില വഷളായി തുടരുകയായിരുന്നു. രണ്ടു ദിവസം മുമ്പ് കൂടുതല്‍ പ്രതീക്ഷക്ക് വകയില്ലെന്ന് കുടുംബത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ പത്തോളം മലയാളികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.