CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 34 Minutes 45 Seconds Ago
Breaking Now

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് കള്ളപ്പണമെന്ന് മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലന്‍സ്

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നാലര കോടിയുടെ കണക്കില്‍ പെടാത്ത നിക്ഷേപം എന്ന് ആദായ നികുതി വകുപ്പ് 2017ല്‍ കണ്ടെത്തിയിരുന്നു.

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് കള്ളപ്പണമെന്ന് മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ആദായ നികുതി വുകുപ്പിനോട് സമ്മതിച്ചതായി വിജിലന്‍സ്. നികുതി അടക്കാത്ത പണം എന്നു സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിം കുഞ്ഞ് കത്തയച്ചിരുന്നു എന്നും വിജിലന്‍സ് പറഞ്ഞു.

വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നാലര കോടിയുടെ കണക്കില്‍ പെടാത്ത നിക്ഷേപം എന്ന് ആദായ നികുതി വകുപ്പ് 2017ല്‍ കണ്ടെത്തിയിരുന്നു. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിപിച്ച ആദായ നികുതി വകുപ്പിന്റെ പ്രൊഹിബിഷന്‍ ഓര്‍ഡര്‍ മന്ത്രിയുടെ വീട്ടില്‍ നിന്ന് സംഘം കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നടപടി ഒഴിവാക്കാനീയി ഒരു കോടി പന്ത്രണ്ട് ലക്ഷം പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡിപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചതായി വിജിലന്‍സ് കോടതിയല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നികുതി വെട്ടിച്ചതിന്റെയും പിഴ ഒടുക്കിയതിന്റെയും രസീതുകള്‍ മന്ത്രിയുടെ വീട്ടീല്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. രണ്ടേകാല്‍ കോടി നികുതി കുടിശ്ശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നാലേകാല്‍ കോടിയുടെ ഉറവിടം എന്താണെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.