CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 16 Seconds Ago
Breaking Now

ക്രിസ്മസ് ആഘോഷങ്ങള്‍ ശ്രദ്ധയോടെ മതിയെന്ന് ജനങ്ങളുടെ കാലുപിടിച്ച് നഴ്‌സ്; ഞങ്ങള്‍ പോരാടുന്നുണ്ട്, പക്ഷെ ക്ഷീണിതരാണ്; സാമൂഹിക അകലം പാലിക്കണം; കൊവിഡ് പ്രതിസന്ധി മൂലം ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയില്‍

മാസ്‌ക് അണിയുന്നതും, അകലം പാലിക്കുന്നതിലും ആളുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരും

കൊവിഡ്-19 പ്രതിസന്ധിക്ക് ഇടയില്‍ സാമൂഹിക അകല നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങളോട് അപേക്ഷിച്ച് നഴ്‌സ്. അയര്‍ലണ്ട്, ഡബ്ലിനില്‍ നിന്നുള്ള മോളി എലിസബത്ത് ഫ്രാന്‍സിസാണ് ഫേസ്ബുക്കിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയത്. ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് മാത്രമായി ഈ പോരാട്ടം നയിക്കാന്‍ കഴിയില്ലെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ജനങ്ങളോട് നിയമങ്ങള്‍ പാലിക്കാന്‍ ഇവര്‍ അഭ്യര്‍ത്ഥിച്ചത്. 

'ഇതൊട്ടും എളുപ്പമല്ലെന്ന് അറിയാം, കുടുംബാംഗങ്ങളെ കാണാതിരിക്കുക, പ്രത്യേകിച്ച് വര്‍ഷത്തിന്റെ ഈ സമയത്ത്. മറ്റ് മനുഷ്യരുമായി യാതൊരു സമ്പര്‍ക്കവും ഇല്ലാതാകുന്ന ഹോസ്പിറ്റല്‍ മുറിയേക്കാള്‍ ഭേദമാണിത്', മോളി എലിസബത്ത് കുറിച്ചു. ഹൃദ്യമായ നഴ്‌സിന്റെ പോസ്റ്റിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ ധൈര്യത്തോടെയുള്ള ഇടപെടലായി ഫ്രണ്ട്‌ലൈന്‍ സ്റ്റാഫ് നഴ്‌സിന്റെ വാക്കുകളെ പ്രകീര്‍ത്തിക്കുന്നു. 

ഒരു ദിവസം ഷിഫ്റ്റില്‍ കയറാനായി പിപിഇ കിറ്റ് അണിഞ്ഞ് എത്തുമ്പോള്‍ മുറിയില്‍ രോഗി മരിച്ച് കൊണ്ടിരിക്കുന്നതായാണ് ചാര്‍ജ്ജ് നഴ്‌സ് അറിയിച്ചത്, ഫ്രാന്‍സിസ് തുടര്‍ന്നു. ദിവസേന ഇത് കാണുകയും, കൊവിഡ് വഴി ഇതൊരു സാധാരണ സംഭവമായി മാറുകയും ചെയ്തിരിക്കുന്നു. ഞാന്‍ മാത്രം കൂടെയുള്ളപ്പോള്‍ ഒരു രോഗി കൂടി മരിക്കുന്നുവെന്ന ചിന്ത ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. രോഗിക്കായി എല്ലാം ചെയ്തിട്ടും പ്രതീക്ഷ വേണ്ടെന്ന ചിന്ത വളരെ മോശമാണ്, നഴ്‌സ് കൂട്ടിച്ചേര്‍ത്തു. 

മാസ്‌ക് അണിയുന്നതും, അകലം പാലിക്കുന്നതിലും ആളുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരും. എല്ലാ പ്രായത്തിലും പെട്ടവരെ രോഗം ബാധിക്കുന്നുണ്ട്. കൊവിഡ് ഇപ്പോഴും തീര്‍ന്നിട്ടില്ല, ഗുരുതരമാകുകയും ചെയ്യുിന്നു. കുറച്ച് മാസം മുന്‍പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കൈയടിച്ചവര്‍ പോലും ഇപ്പോള്‍ ഹോളിഡേയ്ക്കായി ഒരുമിച്ച് പോകുന്നു, നഴ്‌സ് ഓര്‍മ്മിപ്പിച്ചു. 

'ഞങ്ങള്‍ നിങ്ങളുടെ നഴ്‌സുമാരാണ്. ഞങ്ങള്‍ പോരാടുന്നുണ്ടെങ്കിലും ക്ഷീണിതരാണ്. നിങ്ങള്‍ നിങ്ങളുടെ ഭാഗം ചെയ്യൂ, ഞങ്ങള്‍ ഞങ്ങളുടേതും ചെയ്യാം', നഴ്‌സ് കുറിച്ചു. എന്തായാലും അപകടം മനസ്സിലാക്കാതെ പെരുമാറുന്നവര്‍ക്കെതിരെ ഈ കുറിപ്പിന്റെ ബലത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമാകുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.