Breaking Now

വര്‍ഷാവസാന പുതുവത്സര ശുശ്രൂഷകളുമായി സെഹിയോന്‍ നൈറ്റ് വിജില്‍ നാളെ ..

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടന്നുവരുന്ന നൈറ്റ് വിജില്‍ വര്‍ഷാവസാനവും പുതുവത്സരവും പ്രമാണിച്ച് നാളെ 31ന് വ്യാഴാഴ്ചയും 1 ന് വെള്ളിയാഴ്ചയുമായി  നടക്കും.

 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ്  ശുശ്രൂഷകള്‍ നടക്കുക .

ഡയറക്ടര്‍  റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോന്‍ ടീമും  നയിക്കുന്ന നൈറ്റ് വിജില്‍ 2020 ഡിസംബര്‍ 31 ന് രാത്രി  10മുതല്‍ 2021 ജനുവരി 1 വെള്ളി പുലര്‍ച്ചെ 1 മണി വരെയാണ് നടക്കുക.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും  ലൈവ് ആയി കാണാവുന്നതാണ്.ജപമാല

വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വര്‍ഷാവസാന പുതുവത്സര പ്രാര്‍ത്ഥനകളോടെ നടക്കുന്ന   നൈറ്റ് വിജിലിലേക്ക്  സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജേക്കബ് 07960 149670.

 




കൂടുതല്‍വാര്‍ത്തകള്‍.