കോവിഡ് വീണ്ടും ഭീഷണിയാകുകയാണ്. ഒരു മലയാളിയുടെ കൂടി ജീവന്‍ കോവിഡ് മൂലം നഷ്ടമായിരിക്കുകയാണ്. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന വയനാട് സ്വദേശിയായ സിസില്‍ ചീരന്‍ ആണ് ഇന്നലെ രാത്രി പത്തരയോടെ മരിച്ചത്. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേയാണ് മരണം. 46 വയസായിരുന്നു.
മാഞ്ചസ്റ്റര്‍ പെന്തക്കോസ്ത് ചര്‍ച്ചിന്റെ പാസ്റ്ററായി സേവനം ചെയ്തു വരികയായിരുന്നു സിസില്‍. കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ഗുരുതര നിലയില്‍ തുടര്‍ന്നു. ന്യുമോണിയ ബാധിച്ചതോടെ ജീവന്‍ തിരിച്ചുപിടിക്കുക അസാധ്യമായി. സിസിലിന്റെ മൃതദേഹം മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഉള്ളത്. പരേതനായ പാസ്റ്റര്‍ ഹാന്‍സിലി ചീരന്റെ മകനാണ് സിസില്‍. ബിജി ചീരന്‍ ആണ് സിസിലിന്റെ ഭാര്യ. ഗ്ലെന്‍ (19), ജെയ്ക്(15 )എന്നിവരാണ് മക്കള്‍. ഭാര്യ ബിജി മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറി ആശുപത്രിയില്‍ നഴ്‌സാണ്. സംസ്‌കാരം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കും.
ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മലയാളിയാണ് കോവിഡ് ബാധിച്ചു മരിക്കുന്നത്. ആശങ്ക നിറഞ്ഞ റിപ്പോര്‍ട്ടുകളാണ് കോവിഡ് സംബന്ധിച്ച് ഉയരുന്നത്. വിവിധ ആശുപത്രികളില്‍ നിരവധി മലയാളികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. നൂറോളം പേര്‍ നിരീക്ഷണത്തിലും.