CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 3 Seconds Ago
Breaking Now

ആശുപത്രി വാതില്‍ക്കല്‍ ഫേസ് മാസ്‌കുകള്‍ വിതരണം ചെയ്ത റിസപ്ഷനിസ്റ്റ് കൊവിഡ് ബാധിച്ച് ഒരാഴ്ച കൊണ്ട് മരിച്ചു; നല്ല മനസ്സിന് ഉടമയായ 62-കാരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ ഒഴുകിയെത്തി; എന്‍എച്ച്എസ് ജോലിയുടെ അളവുകള്‍ മാറ്റിമറിച്ച് സേവനം നല്‍കി ഒടുവില്‍ മരണവും!

ബാങ്കിംഗ് മേഖലയില്‍ നിന്നും 2018-ലാണ് സ്റ്റിംസണ്‍ ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സിലേക്ക് എത്തുന്നത്.

ഓരോരുത്തരും തങ്ങളുടെ ജോലിയെ വ്യത്യസ്തമായ രീതിയിലാണ് നോക്കിക്കാണുന്നത്. ചിലര്‍ തങ്ങളെ ഏല്‍പ്പിച്ച ജോലി മാത്രം നോക്കി ചുറ്റുമുള്ളതൊന്നും കണ്ടില്ലെന്ന് നടിച്ച് നടക്കും. മറ്റ് ചിലര്‍ തങ്ങളുടെ ജോലിക്കൊപ്പം മറ്റുള്ള കാര്യങ്ങളിലും സജീവമായി ഇടപെട്ട് ബഹുമാനം നേടിയെടുക്കും. ഇത്തരത്തില്‍ തന്റെ എന്‍എച്ച്എസ് ജോലിക്ക് അപ്പുറം കടന്ന് സേവനങ്ങള്‍ നല്‍കുന്നതിനിടെ കൊവിഡ് ബാധിച്ച് ഒരാഴ്ച കൊണ്ട് മരണം കവര്‍ന്ന മുത്തശ്ശിയ്ക്കാണ് ഇപ്പോള്‍ ആദരാഞ്ജലികള്‍ ഒഴുകിയെത്തുന്നത്. 

കെന്റ് & കാന്റര്‍ബറില്‍ ഹോസ്പിറ്റലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 62-കാരി വാല്‍ സ്റ്റിംസണാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് ടീമിനെ സഹായിക്കാന്‍ ട്രാഫിക് മാനേജ്‌മെന്റിലും, മഹാമാരി കാലത്ത് ആശുപത്രി വാതിലിന് പുറത്ത് മാസ്‌കുകള്‍ വിതരണം ചെയ്യാനുമുള്ള ദൗത്യത്തില്‍ പങ്കാളിയായത്. ബ്രിചിംഗ്ടണില്‍ നിന്നുള്ള 62-കാരി കൊവിഡ് പോസിറ്റീവായി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മരണം തേടിയെത്തുകയായിരുന്നു. 

ഒരിക്കലും മറക്കാന്‍ കഴിയാത്ത ക്യാരക്ടറുള്ള വ്യക്തിയാണ് സ്റ്റിസണെന്ന് ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എകിസ്‌ക്യൂട്ടീവ് സൂസന്‍ ആകോട്ട് പ്രതികരിച്ചു. കുടുംബത്തിലെ ഒരു അംഗത്തെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ്. ടീമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ പോകാന്‍ കഴിയുന്നതിലും അപ്പുറം സഞ്ചരിക്കാന്‍ അവര്‍ തയ്യാറായി. ഒരു ജോലി മുന്നിലെത്തിയാല്‍ ഉടന്‍ ഏറ്റെടുത്ത് വോളണ്ടിയര്‍ ചെയ്യാനും മടിയുണ്ടായിരുന്നില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു. 

ബാങ്കിംഗ് മേഖലയില്‍ നിന്നും 2018-ലാണ് സ്റ്റിംസണ്‍ ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സിലേക്ക് എത്തുന്നത്. എന്‍എച്ച്എസിന് വേണ്ടി ജോലി ചെയ്യുന്നതില്‍ മാതാവ് ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി മകള്‍ ടിനാ ബാസ് പ്രതികരിച്ചു. ആളുകളെ സഹായിക്കാന്‍ കഴിയുമെന്നതില്‍ അവര്‍ ഏറെ സന്തോഷിച്ചിരുന്നു. രണ്ട് പെണ്‍മക്കളും, എട്ട് പേരക്കുട്ടികളും, രണ്ട് ഗ്രേറ്റ്-ഗ്രാന്‍ഡ് ചില്‍ഡ്രനും ഉള്‍പ്പെടുന്നതാണ് സ്റ്റിംസന്റെ കുടുംബം.




കൂടുതല്‍വാര്‍ത്തകള്‍.